ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് പി.എസ് ശ്രീധരന്‍പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിന്‍സ് ഇറക്കാനാകില്ല. സംസ്ഥാന സര്‍ക്കാരിനാണ് അതിനുള്ള അധികാരമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെ പ്രചരണ യോഗങ്ങളില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടിരിക്കെയാണ് പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യത്യസ്ത നിലപാടുമായി ശ്രീധരന്‍പിള്ള രംഗത്ത് വന്നിരിക്കുന്നത്. ശബരിമല വിശ്വാസം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏതറ്റം വരേയും പോകുമെന്നും ഭരണഘടനാപരമായ സംരക്ഷണം നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തില്‍ എത്തി പ്രഖ്യാപിച്ചിരുന്നു.

വീണ്ടും അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി പ്രകടനപത്രികയിലും വാഗ്ദാനം ചെയ്തിട്ടുണ്ട്. വീണ്ടും അധികാരത്തില്‍ വന്നാല്‍ ആചാരം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് ബി.ജെ.പി ദക്ഷിണേന്ത്യയില്‍ പ്രചരണം ശക്തമാക്കിയിരിക്കെയാണ് സംസ്ഥാന അധ്യക്ഷന്റെ വ്യത്യസ്തമായ നിലപാട്.



from mangalam.com http://bit.ly/2Zqdfhh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages