ചീഫ് ജസ്റ്റീസിനെതിരെ ആരോപണം ഉന്നയിച്ച യുവതി ക്രിമിനല്‍ കേസ് പ്രതി; ജാമ്യാപേക്ഷ റദ്ദാക്കണമെന്ന ആവശ്യം പരിഗമണിക്കുമെന്ന് ഡല്‍ഹി കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

ചീഫ് ജസ്റ്റീസിനെതിരെ ആരോപണം ഉന്നയിച്ച യുവതി ക്രിമിനല്‍ കേസ് പ്രതി; ജാമ്യാപേക്ഷ റദ്ദാക്കണമെന്ന ആവശ്യം പരിഗമണിക്കുമെന്ന് ഡല്‍ഹി കോടതി

ന്യുഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച മുന്‍ ജീവനക്കാരി ക്രിമിനല്‍ കേസില്‍ പ്രതി. ഇവര്‍ക്കെതിരെ വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളാണ് കോടതിയിലുള്ളത്. ഇവര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച അപേക്ഷ 24ന് പരിഗണിക്കുമെന്ന് ഡല്‍ഹി ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.

മാര്‍ച്ച് 12നാണ് കോടതി യുവതിക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ യുവതിയും അവരുടെ സംഘത്തില്‍ പെട്ടവരും തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് പരാതിക്കാരനായ നവീന്‍ കുമാര്‍ പോലീസിനെ സമീപിച്ചത്. ഹരിയാനയിലെ ഝജ്ജാര്‍ സ്വദേശിയായ നവീന്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് മാര്‍ച്ച് മൂന്നിന് തിലക് മാര്‍ഗ് പോലീസ് യുവതിക്കെതിരെ കേസെടുത്തിരുന്നത്. വഞ്ചന, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

കോടതിയില്‍ ജോലി വാങ്ങിനല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി തന്റെ പക്കല്‍ നിന്ന് 50,000 രൂപ വാങ്ങിയെന്നായിരുന്നു നവീന്‍കുമാറിന്റെ ആദ്യ പരാതി.

അതേസമയം, സുപ്രധാനമായ പല കേസുകളിലും നിര്‍ണായക വാദങ്ങള്‍ നടക്കാനിരിക്കേയാണ് ചീഫ് ജസ്റ്റീസിനെതിരെ ആരോപണവും ഉയര്‍ന്നത്. റഫാല്‍ ഇടപാട്, പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കുറിച്ചുള്ള സിനിമയുമായി ബന്ധപ്പെട്ട കേസ്, രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട കേസ് എന്നിവയാണ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കുന്നത്. സ്‌പെക്ട്രം ഇടപാടില്‍ അനില്‍ അംബാനിക്ക് പിഴ ചുമത്തിയതും കോടതി വിധി അട്ടിമറിക്കാന്‍ ശ്രമിച്ച രണ്ട കോര്‍ട്ട് മാര്‍ഷ്യല്‍മാരെ പിരിച്ചുവിട്ടതും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ആയിരുന്നു.



from mangalam.com http://bit.ly/2Utrcr9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages