ശ്രീനഗർ: ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ഡോക്ടർ ഫോണിൽകൂടി പറഞ്ഞുകൊടുത്ത നിർദ്ദേശങ്ങൾ അനുസരിച്ച് സിആർപിഎഫ് ജവാൻ രക്ഷിച്ചു. ജമ്മുകശ്മീരിലെ ബുച്പോറയിലെ 13-ാം നമ്പർ ബൂത്തിലെ പ്രിസൈഡിങ് ഓഫീസറായിരുന്ന അഭാൻ ഉൾ ഹഖ് ആണ് വോട്ടെടുപ്പ് നടക്കുന്നതിനിടെ കുഴഞ്ഞുവീണത്. രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്. ഇതേ ബൂത്തിൽ സുരക്ഷാ ചുമതലക്കായി നിയോഗിക്കപ്പെട്ടിരുന്ന സുരീന്ദർ കുമാർ എന്ന സിആർപിഎഫ് ജവാൻ പ്രിസൈഡിങ് ഓഫീസർ ഹൃദയാഘാതമുണ്ടായി എന്ന് മനസിലാക്കി തന്റെ യൂണിറ്റിലെ ഡോക്ടർ സുനീമിനെ സഹായത്തിനായി വിളിച്ചു. തുടർന്ന് സുനീം ഫോണിലൂടെ ഹൃദയാഘാതമുണ്ടായ വ്യക്തിക്ക് നൽകേണ്ട പ്രാഥമിക ചികിത്സയായ കാർഡിയോ പൾമണറി റെസസിറ്റേഷൻ എന്ന പവൃത്തിയെപ്പറ്റി സുരീന്ദർ കുമാറിനെ അറിയിച്ചു. നെഞ്ചിൽ ഹൃദയത്തിന്റെ ഭാഗത്ത് ഇരുകൈകൾ കൊണ്ട് സമ്മർദ്ദം നൽകുകയും കൃത്രിമ ശ്വാസം നൽകുകയും ചെയ്യുന്ന രീതിയാണ് കാർഡിയോ പൾമണറി റെസസിറ്റേഷൻ. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാനായി ആംബുലൻസ് എത്തുന്നതുവരെ ഡോക്ടറിന്റെ ഉപദേശങ്ങൾ കൃത്യമായി നടപ്പിലാക്കിയതിനാൽ പ്രിസൈഡിങ് ഓഫീസർ അഭാൻ ഉൾ ഹഖിന്റെ ജീവൻ നിലനിർത്താനായി. ഉപദേശങ്ങൾക്കനുസരിച്ച് ഏതാണ്ട് 50 മിനിറ്റോളം സുരീന്ദർ കുമാർ ഇത് തുടർന്നു. ഡോക്ടറിന്റെ ഉപദേശങ്ങൾ കൃത്യമായി നടപ്പിലാക്കിയതിനാൽ പ്രിസൈഡിങ് ഓഫീസർ അഭാൻ ഉൾ ഹഖിന്റെ ജീവൻ നിലനിർത്താനായി. Content Highlights:CRPF jawan saved the life of a Kashmiri election official following doctor's instructions on phone
from mathrubhumi.latestnews.rssfeed http://bit.ly/2IKIptZ
via
IFTTT
No comments:
Post a Comment