വയനാട്ടിൽ സ്ഫോടനത്തിൽ സുഹൃത്തുക്കളായ സ്ത്രീയും പുരുഷനും മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

വയനാട്ടിൽ സ്ഫോടനത്തിൽ സുഹൃത്തുക്കളായ സ്ത്രീയും പുരുഷനും മരിച്ചു

സുൽത്താൻബത്തേരി: നായ്ക്കട്ടിയിൽ വീട്ടിൽ നടന്ന സ്ഫോടനത്തിൽ സുഹൃത്തുക്കളായ രണ്ടുപേർ മരിച്ചു. സുൽത്താൻബത്തേരി മൂലങ്കാവ് എറളോട്ട് പെരിങ്ങാട്ടൂർ ബെന്നി(47), നായ്ക്കട്ടി ചെരുവിൽ നാസറിന്റെ ഭാര്യ അംല (36) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15-ഓടെ അംലയുടെ വീട്ടിലാണ് സ്ഫോടനം നടന്നത്. അംലയുടെ സുഹൃത്തായ ബെന്നി സ്ഫോടകവസ്തു ശരീരത്തിൽവെച്ച് വീട്ടിൽ കയറിച്ചെന്ന് സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് പ്രാഥമികനിഗമനം. തോട്ട പൊട്ടിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് സൂചന. ഉഗ്രശേഷിയുള്ള സ്ഫോടനത്തിൽ ഇരുവരുടെയും ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. സിറ്റൗട്ടിലുണ്ടായിരുന്ന കസേരകളും സ്ഫോടനത്തിൽ തകർന്നു. ചുമരിലൊക്കെ ചോര തെറിച്ചിരുന്നു. സ്ഫോടനം നടക്കുമ്പോൾ അംലയുടെ ആറുവയസ്സുകാരിയായ ഇളയമകൾ വീട്ടിലുണ്ടായിരുന്നു. നാസർ സമീപത്തെ നായ്ക്കട്ടി പള്ളിയിൽ ജുമാനമസ്കാരത്തിന് പോയതായിരുന്നു. സ്ഫോടനശബ്ദം കേട്ട് ജുമാനമസ്കാരത്തിനെത്തിയവർ ഓടിക്കൂടിയപ്പോൾ വീടിന്റെ സിറ്റൗട്ടിൽ ചിന്നിച്ചിതറിക്കിടക്കുന്ന ഇരുവരുടെയും മൃതദേഹമാണ് കണ്ടത്. ഉടൻ ബത്തേരി പോലീസിൽ വിവരമറിയിച്ചു. പോലീസും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. നായ്ക്കട്ടിയിൽ ഭർത്താവിനൊപ്പം അക്ഷയകേന്ദ്രം നടത്തുകയായിരുന്നു അംല. നായ്ക്കട്ടിയിൽ ആശാരിപ്പണി ചെയ്യുകയാണ് ബെന്നി. ഉഗ്രശേഷിയുള്ള വസ്തുവാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. നായ്ക്കട്ടിയിൽ ബെന്നി ആശാരിപ്പണി നടത്തുന്ന കടയിൽനിന്ന് സ്ഫോടകവസ്തുവായ നിയോജെനും ഇലക്ട്രിക് ഫ്യൂസും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണത്തിന് ശേഷമേ പറയാനാവൂയെന്ന് അഡിഷണൽ എസ്.പി. കെ.കെ. മൊയ്തീൻകുട്ടി പറഞ്ഞു. ബത്തേരി പോലീസാണ് കേസ് അന്വേഷിക്കുന്നത്. മാനന്തവാടി എ.എസ്.പി. വൈഭവ് സക്സേനയും സ്ഥലത്തെത്തിയിരുന്നു. മരിച്ച ബെന്നിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. അംലയ്ക്ക് മൂന്നു മക്കളാണുള്ളത്. നിനച്ചിരിക്കാതെയുള്ള ദുരന്തത്തിൽ നടുങ്ങി നായ്ക്കട്ടി ഗ്രാമം നിനച്ചിരിക്കാതെയെത്തിയ ദുരന്തത്തിന്റെ ഞെട്ടലിലായിരുന്നു വെള്ളിയാഴ്ച നായ്ക്കട്ടി ഗ്രാമം. കോഴിക്കോട്-മൈസൂരു ദേശീയപാതയ്ക്ക് അരികിലാണ് സ്ഫോടനം നടന്ന അംലയുടെ വീട്. ദേശീയപാതയ്ക്കരികിൽനിന്നുള്ള വഴി നേരെ വീട്ടിലേക്കാണ്. നോക്കിയാൽ കാണാവുന്ന അത്ര അടുത്തുതന്നെ അയൽവീടുകളുമുണ്ട്. എന്നിട്ടും ഉണ്ടായ ദുരന്തം ഉൾക്കൊള്ളാനാവാതെ നിൽക്കുകയാണ് നായ്ക്കട്ടി ഗ്രാമത്തിലുള്ളവർ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. അംലയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവർ സമീപത്തെ പള്ളിയിൽ പോയ സമയത്തായിരുന്നു സ്ഫോടനം. ശബ്ദംകേട്ട് ഓടിയെത്തിയവരാണ് ചിന്നിച്ചിതറിയ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി വീടിന്റെ മുൻഭാഗം കറുത്ത പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചു. പിന്നീട് ആരെയും വീടിന് സമീപത്തേക്ക് കടത്തിവിട്ടില്ല. അപ്പോഴേക്കും സംഭവമറിഞ്ഞ് പ്രദേശത്ത് ആൾക്കാർ തടിച്ചുകൂടി. കുറച്ച് സമയത്തിനുശേഷം കൂടുതൽ പോലീസുകാർ സംഭവസ്ഥലത്തെത്തി. ഒരു നോക്കുനോക്കാൻപോലും സാധിക്കാത്ത തരത്തിൽ ചിന്നിച്ചിതറിയിരുന്നു ബെന്നിയുടെയും അംലയുടെയും ശരീരം വീടിന്റെ സിറ്റൗട്ടിലുണ്ടായിരുന്നത്. ശരീരഭാഗങ്ങൾ പല ഭാഗങ്ങളിലായാണ് ചിതറിക്കിടക്കുകയായിരുന്നു. ആദ്യംവിളിച്ചത് അഗ്നിരക്ഷാസേനയെ സ്ഫോടന ശബ്ദംകേട്ട് ആദ്യമെത്തിയവർ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി ആദ്യം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഒരു ഫയർ യൂണിറ്റും ഒരു ജീപ്പും ഒരു ആംബുലൻസും അംലയുടെ വീട്ടിലെത്തി. വീട്ടിലെത്തിയശേഷമാണ് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചല്ല അപകടം ഉണ്ടായതെന്ന് മനസ്സിലായതെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു. പോലീസിനൊപ്പം അഗ്നിരക്ഷാ സേനാംഗങ്ങളും വിവരങ്ങൾ ശേഖരിച്ചു. അക്ഷയയിലെ ആത്മാർഥതയുള്ള സേവനദാതാവ് നായ്ക്കട്ടി അക്ഷയകേന്ദ്രത്തിലെ ആത്മാർഥതയുളള സേവനദാതാവായിരുന്നു ദുരൂഹസാഹചര്യത്തിൽ മരിച്ച അംലയെന്ന് നാട്ടുകാർ പറഞ്ഞു. അക്ഷയ നാസറെന്ന് വിളിപ്പേരുള്ള ചരുവിൽ നാസറും ഭാര്യ അംലയും ചേർന്നാണ് ഈ കേന്ദ്രം നടത്തിയിരുന്നത്. പൊതുജനസേവന കേന്ദ്രത്തിലെത്തുന്ന സാധാരണക്കാരെ സഹായിക്കുന്നത് കടമയായി നിറവേറ്റിയിരുന്നു അംല. ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന യുവതിയുടെ മരണം നാട്ടുകാർക്ക് ഉൾക്കൊള്ളാനാകുന്നില്ല. അംലയോടൊപ്പം മരിച്ച പെരിങ്ങാട്ടേൽ ബെന്നി നാസറിന്റെ സുഹൃത്തെന്ന നിലയിലാണ് വീടുമായി അടുപ്പത്തിലാവുന്നത്. വെൽഡിങ് അടക്കമുള്ള പല നിർമാണപ്രവൃത്തികളിലും ബെന്നിക്ക് പ്രാവീണ്യമുണ്ട്. നാസറിന്റെ വീടുപണിയിൽ സഹായിക്കാനും മറ്റുമായി ബെന്നി ഈ വീട്ടിൽ വരാറുണ്ടായിരുന്നു. പിന്നീട് സൗഹൃദത്തിൽ വിള്ളലുകളുണ്ടായി. വീട്ടിൽ വരരുതെന്ന് ബെന്നിയെ വിലക്കിയതായും നാട്ടുകാർ പറഞ്ഞു. സംഭവം നടന്ന വെള്ളിയാഴ്ചയും ബെന്നി രണ്ടുതവണ ബൈക്കിൽ ഇവിടെയെത്തിയതായി നാട്ടുകാർ പറഞ്ഞു. ഇയാൾ വന്ന ബൈക്ക് സംഭവത്തിനുശേഷവും പരിസരത്ത് നിർത്തിയിട്ടിട്ടുണ്ടായിരുന്നു. നായ്ക്കട്ടി 64-ൽ ഫർണിച്ചർ സ്ഥാപനം നടത്തുകയായിരുന്നു ബെന്നി. മുമ്പ് നാസറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു കച്ചവടം നടത്തിയിരുന്നത്. ബെന്നിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. സംഭവത്തിലെ ദുരൂഹതകൾ അന്വേഷണത്തിനുശേഷമേ വ്യക്തമാകൂവെന്ന് സംഭവസ്ഥലം സന്ദർശിച്ച അഡി. എസ്.പി. കെ.കെ. മുഹമ്മദ്കുട്ടി പറഞ്ഞു. content highlights: 2 Killed In Explosion At Wayanads Sulthan Batheri


from mathrubhumi.latestnews.rssfeed http://bit.ly/2WaXkkW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages