കായംകുളം: സൗഹൃദ ആപ്പിലൂടെ പരിയപ്പെട്ട് ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവന്ന നാലുപേരെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം, കുലശേഖരപുരം വവ്വാക്കാവ് , പെരിനാട് കേരളപുരം, തിരുവല്ല പായിപ്പാട് സ്വദേശികളാണ് അറസ്റ്റിലായ നാല് യുവാക്കൾ. കൃഷ്ണപുരം സ്വദേശിയായ യുവാവിന്റെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. ഭർത്താവിന്റെ നിർബന്ധത്തിനുവഴങ്ങി യുവതി രണ്ടുപേരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നു. കോഴിക്കോട് സ്വദേശിയായ യുവാവാണ് ഇതിൽ ഒരാൾ. ഇയാൾ കൃഷ്ണപുരത്ത് യുവാവിന്റ വീട്ടിലെത്തുകയായിരുന്നു. 2018 മാർച്ചിലാണ് ഈ സംഭവം. പിന്നീട് പരിചയപ്പെട്ട കുലശേഖരപുരത്തെ യുവാവിന്റെ വീട്ടിൽ ഇയാൾ ഭാര്യയുമായി പോകുകയായിരുന്നു. വീണ്ടും വവ്വാക്കാവ്, കേരളപുരം എന്നിവിടങ്ങളിലെ യുവാക്കളുടെ വീട്ടിൽ ഇയാൾ ഭാര്യയുമായി പോയെങ്കിലും ഭാര്യയുടെ എതിർപ്പിനെത്തുടർന്ന് ശ്രമം പരാജയപ്പെട്ടു. രണ്ടാഴ്ച മുൻപായിരുന്നു ഇത്. വീണ്ടും നിർബന്ധിച്ചപ്പോഴാണ് ഭാര്യ പോലീസിൽ പരാതി നൽകിയതെന്ന് ഡിവൈ.എസ്.പി. ആർ. ബിനു പറഞ്ഞു. സി.ഐ. പി.കെ.സാബു, എസ്.ഐ. സി. എസ്.ഷാരോൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആണ് ഇവരെ അറസ്റ്റ് ചെയ്തത്. Content Highlights:Kayamkulam wife swapping; four arrested
from mathrubhumi.latestnews.rssfeed http://bit.ly/2VrAOqP
via
IFTTT
No comments:
Post a Comment