അമ്മക്കും അച്ഛനും കാമുകിക്കും നന്ദി പറഞ്ഞ് സിവില്‍ സര്‍വാസ് ഒന്നാം റാങ്കുകാരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

അമ്മക്കും അച്ഛനും കാമുകിക്കും നന്ദി പറഞ്ഞ് സിവില്‍ സര്‍വാസ് ഒന്നാം റാങ്കുകാരന്‍

ന്യൂഡല്‍ഹി: എന്നത്തേയും പോലെ സാധാരണദിവസമായി തുടങ്ങിയ കാതരിയ വീട് രാത്രിയായപ്പോഴേക്കും ആഘോഷത്തിന്റെ മൂഡിലേക്ക് മാറുകയായിരുന്നു. ഐഐടി ബിരുദധാരിയായ കനിഷ്‌ക് യുപിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതാണ് ഇതിന് കാരണം.

എന്നാല്‍ ഇവിടെ തീരുന്നില്ല, വിജയങ്ങളെല്ലാം ആഘോഷിക്കുമ്പോള്‍ ലഭിക്കുന്ന ഒരു സ്ഥിരം ഉത്തരത്തിലും ഒരല്‍പ്പം വ്യത്യസ്ഥമാണ് കനിഷ്‌ക് കടാരിയയുടെ കാര്യം. സാധാരണയായി മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും നന്ദി പറയുമെങ്കില്‍ ഇവിടെ ഒന്നുകൂടി കടന്ന് തന്റെ കാമുകിക്കും നന്ദി അറിയിച്ചതാണ് കൈയ്യടി നേടിയിരിക്കുന്നത്.

''ആശ്ചര്യം തോന്നുന്ന നിമിഷമാണിത്. ഒന്നാം റാങ്ക് ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാതാപിതാക്കള്‍ക്കും സഹോദരിക്കും കാമുകിക്കും അവര്‍ നല്‍കിയ പിന്തുണയ്ക്കും സഹായത്തിനും നന്ദി അറിയിക്കുകയാണ്. ഞാനൊരു നല്ല ഭരണനിര്‍വഹകന്‍ ആയിരിക്കുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. അതുതന്നെയാണ് എന്റെ ഉദ്ദേശവും'' വിജയത്തിന് ശേഷം ട്വിറ്ററില്‍ കടാരിയ കുറിച്ചു. ഇത്തരത്തില്‍ ആദ്യമായാകും കാമുകിക്ക് നന്ദി അറിയിച്ച ട്വിറ്റ് ആഘോഷിക്കപെടുന്നത്.



from mangalam.com http://bit.ly/2FRVyym
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages