കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്താന്‍ നിര്‍ദേശിച്ചു ; മോഡി അനുകൂല മുദ്രാവാക്യം മുഴക്കി ജെഡിഎസ് പ്രവര്‍ത്തകര്‍ തള്ളി...!!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്താന്‍ നിര്‍ദേശിച്ചു ; മോഡി അനുകൂല മുദ്രാവാക്യം മുഴക്കി ജെഡിഎസ് പ്രവര്‍ത്തകര്‍ തള്ളി...!!!

മൈസൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ മോഡി അനുകൂല മുദ്രാവാക്യം വിളിച്ച് ജനതാദള്‍ എസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കോണ്‍ഗ്രസും ജനതാദള്‍ എസും ചേര്‍ന്ന് ഭരണം നടത്തുന്ന കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ജനതാദള്‍ എസിന്റെ യോഗത്തിലായിരുന്നു മോഡിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധം. മൈസൂരില്‍ ചേര്‍ന്ന യോഗത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം വന്നതും പ്രതിഷേധം ഉയര്‍ന്നതും.

പരസ്പരം പോരടിക്കുന്ന പാര്‍ട്ടികളാണെങ്കിലും ബിജെപിയെ ഭരണത്തില്‍ന നിന്നും അകറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് ജെഡിഎസിന് പിന്തുണ നല്‍കിയത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാവേരി ഹൃദയഭൂമിയായ മാണ്ഡ്യയിലും മൈസൂരിലും വെള്ളിയാഴ്ച നടന്ന ജെഡിഎസ് യോഗം അലങ്കോലമായി. ജെഡിഎസ് മന്ത്രി ജി ടി ദേവഗൗഡയാണ് യോഗം വിളിച്ചു ചേര്‍ത്തത്.

യോഗത്തില്‍ േൈസൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സി എച്ച് വിജയശങ്കറിന് വേണ്ടി പ്രചരണത്തിനിറങ്ങണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞപ്പോഴായിരുന്നു പ്രതിഷേധം. ഇതിന് പകരമായി മാണ്ഡ്യയില്‍ ജെഡിയു സ്ഥാനാര്‍ത്ഥിയായ നിഖില്‍ കുമാരസ്വാമിക്ക് വേണ്ടി കോണ്‍ഗ്രസും പ്രവര്‍ത്തിക്കും. എന്നാല്‍ മാണ്ഡ്യയിലും ഹസനിലും കോണ്‍ഗ്രസ് സഖ്യത്തിന്റെ മാന്യത പാലിക്കുന്നില്ല എന്നാരോപിച്ച ജെഡിഎസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് കാട്ടാത്ത മര്യാദ തിരിച്ചുകാട്ടണോ എന്ന ചോദ്യം ചെയ്തു. യോഗത്തില്‍ മന്ത്രി എസ്ആര്‍ മഹേഷും പങ്കെടുത്തു.

യോഗത്തില്‍ ചാമുണ്ഡേശ്വരിയില്‍ നിന്നുള്ള ചില പ്രവര്‍ത്തകര്‍ 2018 നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും നേരിട്ട ചില പ്രതിസന്ധികളെക്കുറിച്ച് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ തോല്‍പ്പിക്കാന്‍ കഷ്ടപ്പെട്ട തങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും നിയമനടപടി വരെ നേരിടേണ്ടി വന്നവരാണെന്നും അങ്ങിനെയുള്ളപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും തീര്‍ത്തു പറഞ്ഞു.

തുടര്‍ന്ന് ദേവഗൗഡ ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തു. നേരത്തേ മാണ്ഡ്യയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി നിഖിലിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുകയാണെന്ന് ദേവഗൗഡ നേരത്തേ ആരോപിച്ചത് സഖ്യത്തില്‍ വലിയ വിടവ് സൃഷ്ടിച്ചിരുന്നു. അതേസമയം ദേവഗൗഡ അദ്ധ്യക്ഷനായ ജെഡിയു യോഗത്തില്‍ മോഡി അനുകൂല മുദ്രാവാക്യം വിളിച്ചത് പാര്‍ട്ടി യോഗത്തില്‍ നുഴഞ്ഞുകയറിയ ബിജെപിക്കാരാണ് എന്നാണ് എച്ച് ഡി കുമാരസ്വാമി പറയുന്നത്. നേരത്തേ ജെഡിയു കോണ്‍ഗ്രസ് റാലിയിലും ഇതുപോലെ ബിജെപി പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നതായും കുമാരസ്വാമി ആരോപിച്ചു.



from mangalam.com http://bit.ly/2YSVoQ4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages