രാഹുലിനും പ്രിയങ്കയ്ക്കും വ്യാഴാഴ്ച വയനാട്ടിൽ ലഭിച്ചത് ചരിത്ര വരവേൽപ്പ്. തുറന്നവാഹനത്തിനുപിന്നാലെ ആർപ്പുവിളികളോടെ മുദ്രാവാക്യം മുഴക്കി നീങ്ങിയ പതിനായിരങ്ങളുടെ അകമ്പടിയോടെയാണ് രാഹുൽ കളക്ടറേറ്റിലേക്ക് പ്രവേശിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സമീപജില്ലകളിൽനിന്നുമായി എത്തിയവർ അതിരാവിലെമുതൽ മണിക്കൂറുകളോളം ക്ഷമയോടെ കാത്തുനിന്നു. പത്രിക നൽകിയശേഷം മീനമാസത്തിലെ പൊരിവെയിലിനെ അവഗണിച്ചും ജനം രാഹുലും പ്രിയങ്കയും സഞ്ചരിച്ച വാഹനത്തിനുപിന്നാലെ നീങ്ങി. സ്ഥാനാർഥിപ്രഖ്യാപനം വൈകിയതിലെ പ്രവർത്തകരുടെ മുഴുവൻ നിരാശയും തുടച്ചുമാറ്റുന്ന കാഴ്ചയാണ് കല്പറ്റയിൽ കണ്ടത്. രാവിലെ ഒമ്പതരയ്ക്ക് എസ്.കെ.എം.ജെ. സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ ഹെലിപ്പാഡിൽ സ്ഥാനാർഥി രാഹുലും സഹോദരി പ്രിയങ്കയും എത്തിച്ചേരുമെന്നാണ് അറിയിച്ചിരുന്നത്. അതിരാവിലെത്തന്നെ സ്കൂൾ ഗ്രൗണ്ടും പരിസരവും നിറഞ്ഞു. നിയന്ത്രണമില്ലാതെ പ്രവർത്തകർ എത്തിയതോടെ പോലീസിൻറെയും രാഹുലിന്റെ സുരക്ഷാവിഭാഗമായ എസ്.പി.ജി.യുടെയും എല്ലാ നിയന്ത്രണങ്ങളും തെറ്റി. പിൻനിരയിൽനിന്ന് പ്രവർത്തകർ മുന്നിലെത്താൻ തള്ളിയതോടെ പലഭാഗങ്ങളിലും ബാരിക്കേഡുകൾ തകർന്നു. കോൺഗ്രസിന്റെ സേവാദൾ വിഭാഗവും മുസ്ലിം ലീഗിന്റെ വൈറ്റ്ഗാർഡും പ്രവർത്തകരെ നിയന്ത്രിക്കുന്നതിൽ പോലീസിന് വലിയ സഹായമായി. ഇതിനിടെ യു.ഡി.എഫിന്റെ മുതിർന്നനേതാക്കൾ, രാഹുൽ വന്നിറങ്ങുന്ന സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരാൻ ഏറെ പ്രയാസപ്പെട്ടു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ജോസ് കെ. മാണി എം.പി., വി.എം. സുധീരൻ, പി.വി. അബ്ദുൾവഹാബ്, കെ.പി.എ. മജീദ്, മോൻസ് ജോസഫ്, സി.പി. ജോൺ എന്നിവർക്ക് തിക്കുംതിരക്കിനും ഇടയിലൂടെ കടന്നുപോവാൻ ഏറെ പ്രയാസപ്പെടേണ്ടിവന്നു. ആദ്യ ഹെലികോപ്റ്ററിൽ കെ.സി.യും മുകുൾ വാസ്നിക്കും ആദ്യത്തെ ഹെലികോപ്റ്ററിൽ എത്തിയ എ.ഐ.സി.സി. ജനറൽസെക്രട്ടറിമാരായ മുകുൾവാസ്നിക്കും കെ.സി. വേണുഗോപാലും ഡി.സി.സി. ഓഫീസിലെത്തി റോഡ്ഷോയ്ക്ക് അന്തിമരൂപം നൽകി. 11 മണിയോടെ രാഹുലും പ്രിയങ്കയും സഞ്ചരിച്ച ഹെലികോപ്റ്റർ ഗ്രൗണ്ടിനുമുകളിൽ വട്ടമിട്ടു. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും രാഹുലിനൊപ്പം എത്തി. ഹെലിപ്പാഡിനുസമീപം കാത്തുനിന്ന നേതാക്കളെ രമേശും മുല്ലപ്പള്ളിയും രാഹുലിനും പ്രിയങ്കയ്ക്കും പരിചയപ്പെടുത്തി. ഉടനെ തുറന്നവാഹനത്തിൽ കളക്ടറേറ്റിലേക്ക് പത്രിക സമർപ്പിക്കാൻ തിരിച്ചു. ഗ്രൗണ്ടിനുപുറത്തേക്ക് രാഹുലിന്റെ വാഹനം കടന്നതോടെ പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമാറ്റി ഓടിയടുത്തു. രാഹുലും പ്രിയങ്കയും കൈവീശിയും കൈകൂപ്പിയും പ്രവർത്തകരെ അഭിവാദ്യം ചെയ്തപ്പോൾ കൈകൊടുക്കാനും തൊടാനുമായി ആളുകൾ വാഹനത്തിനടുത്തേക്ക് ഓടിയടുത്തു. പൊരിവെയിലിനെ വകവെയ്ക്കാതെ റോഡ് ഷോ റോഡ് ഷോയിൽ പൊരിവെയിലിനെ വകവെക്കാതെ സ്ത്രീകളും കുട്ടികളും അണിനിരന്നു. റോഡിന്റെ ഇരുവശത്തും മണിക്കൂറുകൾക്കുമുന്നേ സ്ഥാനംപിടിച്ചവർക്കുപുറമേ, റോഡിനിരുവശവുമുള്ള കെട്ടിടങ്ങളിലും ആളുകൾ തിങ്ങിനിറഞ്ഞു. പത്രിക നൽകിയശേഷം സിവിൽസ്റ്റേഷനിൽനിന്ന് തുടങ്ങിയ റോഡ് ഷോ കൈനാട്ടിയിൽനിന്ന് ബൈപ്പാസ് വഴി കല്പറ്റ അയ്യപ്പക്ഷേത്ര പരിസരത്തുനിന്ന് ഹൈവേയിൽ കയറി. ഇവിടന്ന് രണ്ടരക്കിലോമീറ്റർ സഞ്ചരിച്ച് എസ്.കെ.എം.ജെ. സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. മൊത്തം നാലരക്കിലോമീറ്റർ സഞ്ചരിച്ച റോഡ്ഷോ യു.ഡി.എഫിന്റെ ശക്തിപ്രകടനമായി മാറി. content highlights: Rahul Gandhi, Wayanad, Kerala, UDF, Congress
from mathrubhumi.latestnews.rssfeed http://bit.ly/2uRFHKR
via
IFTTT
No comments:
Post a Comment