രാഹുല്‍ ഗാന്ധിയുടെ സ്വത്ത് 15.88 കോടി; ബാധ്യത 72 ലക്ഷം; സ്വന്തമായി വാഹനമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

രാഹുല്‍ ഗാന്ധിയുടെ സ്വത്ത് 15.88 കോടി; ബാധ്യത 72 ലക്ഷം; സ്വന്തമായി വാഹനമില്ല

കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ സമ്പാദ്യം അഞ്ച് കോടി 80 ലക്ഷം രൂപ. ഇന്ന് നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. നിക്ഷേപങ്ങളും ഭൂമിയും കെട്ടിടങ്ങളും അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ മൊത്തം വില 15.88 കോടിയാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. സ്ഥാവര വസ്തുക്കളുടെ മൊത്തം മൂല്യം 10,08,18,284 രൂപയും ജംഗമ വസ്തുക്കളുടെ മൂല്യം 5,80,58,799 രൂപയുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 9.4 കോടിയായിരുന്നു മൊത്തം ആസ്തിയായി കാണിച്ചിരുന്നത്. രാഹുൽ ഗാന്ധിയുടെ പേരിൽ 72 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. 333 ഗ്രാം സ്വർണവും രാഹുൽ ഗാന്ധിയുടെ പേരിലുണ്ട്. കൈവശമുള്ള തുക നാൽപതിനായിരം രൂപയാണ്. സ്വന്തമായി വാഹനമില്ല. അഞ്ച് കേസുകളാണ് രാഹുൽ ഗാന്ധിയുടെ പേരിലുള്ളതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. വിവിധ ബാങ്കുകളിലായി 18 ലക്ഷം രൂപയുടെ നിക്ഷേപമാണ് രാഹുൽ ഗാന്ധിക്കുള്ളത്. ഓഹരി, ബോണ്ട് തുടങ്ങിയവയിലുള്ള നിക്ഷേപം അഞ്ച് കോടിയിൽപരം രൂപയുടേതാണ്. എൻഎസ്എസ്, പോസ്റ്റൽ നിക്ഷേപം, ഇൻഷുറൻസ് തുടങ്ങിയവയിൽ 40 ലക്ഷവും മൂന്നു ലക്ഷത്തോളം രൂപയുടെ സ്വർണവും അടക്കംമൊത്തം നിക്ഷേപം അഞ്ച് കോടി 80 ലക്ഷം രൂപ. രാഹുൽ ഗാന്ധിയുടെയും സഹോദരി പ്രിയങ്കാ ഗാന്ധിയുടെയും പേരിൽ 2.34 ഏക്കർ കൃഷി സ്ഥലവുമുണ്ട്. ഡൽഹയിലെ സുൽത്താൻപുരിലാണ് ഒരു കോടി 32 ലക്ഷം വിപണിവിലയുള്ള ഭൂമിയുള്ളത്. ഗുരുഗ്രാമിൽ വാണിജ്യാവശ്യത്തിനുള്ള മൂന്നു കെട്ടിടങ്ങളും രാഹുൽ ഗാന്ധിയുടെ പേരിലുണ്ട്. Content Highlights:Rahul Gandhi owns assets worth Rs 15.88 crore, Lok Sabha Election 2019


from mathrubhumi.latestnews.rssfeed https://ift.tt/2IcZ2hy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages