വര്‍ഗീയ പരാമര്‍ശം യോഗി ആദിത്യനാഥിന്റെ രണ്ട് ട്വിറ്റുകള്‍ മരവിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

വര്‍ഗീയ പരാമര്‍ശം യോഗി ആദിത്യനാഥിന്റെ രണ്ട് ട്വിറ്റുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് കണക്കിലെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രണ്ട് ട്വിറ്റുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു. മുസ്ലീം ലീഗിനെ വൈറസ് എന്നാരോപിക്കുന്ന ട്വിറ്റുകളടക്കമാണ് മരവിപ്പിച്ചത്.

മുസ്ലീം ലീഗിന്റെ പരാതിയെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ട്വിറ്റര്‍ ഇത് നീക്കിയത്. യോഗി ആദിത്യനാഥിന്റെതിന് പുറമെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ, എം.എസ്. സിര്‍സ എന്നിവരുടെ ട്വിറ്റുകളും മാറ്റിയിട്ടുണ്ട്.

നേരത്തെ വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിന് യോഗിക്ക് മേല്‍ ചുമത്തിയ മൂന്ന് ദിവസത്തെ വിലക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തുവന്നിരുന്നു. യോഗിക്ക് 72 മണിക്കൂറും മായാവതിക്ക് 48 മണിക്കൂറുമാണ് വിലക്കേര്‍പ്പടുത്തിയിരുന്നത്. ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് നേരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നത്.

യോഗി ആദിത്യനാഥ് ഒരു സമുദായത്തെയും ആക്ഷേപിച്ചിട്ടില്ലെന്നും മറുപടിക്കായുള്ള അവകാശം നിഷേധിക്കരുതെന്നും ബിജെപി അവകാശപ്പെടുന്നുണ്ട്. യോഗിയുടെ മുന്‍കാല സംഭവങ്ങള്‍ പരിശോധിക്ക ശേഷം വിലക്കില്‍ നിന്നും ഇളവ് നല്‍കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്.



from mangalam.com http://bit.ly/2Gnig1B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages