പ്രധാനമന്ത്രിക്കെതിരെ സിപിഎം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

പ്രധാനമന്ത്രിക്കെതിരെ സിപിഎം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ശബരിമല പരാമർശത്തിനെതിരെ സിപിഎം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കുംപരാതി നൽകി. പ്രധാനമന്ത്രി ചട്ടലംഘനം നടത്തിയെന്ന് കാട്ടിയാണ് പരാതി. എൽഡിഎഫ് മണ്ഡലം കമ്മിറ്റികൾ മുഖേനെയും സിപിഎം നേരിട്ടുമാണ് പരാതി നൽകിയിരിക്കുന്നത്. തമിഴ്നാട്,കർണാടക എന്നിവിടങ്ങളിൽ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി. ശബരിമലയുടെ പേര് പരാമർശിച്ച് അയ്യപ്പനെ വിളിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് സാധിക്കുന്നില്ലന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇത് ചട്ടലംഘനമാണെന്നാണ് സിപിഎം പരാതിപ്പെട്ടത്. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി കേരളത്തിൽ ശബരിമലയുടെ പേര് പ്രസംഗത്തിൽ പരാമർശിക്കാതെ ശ്രദ്ധിച്ചിരുന്നു. എന്നാൽ തമിഴ്നാട്ടിലെ തേനിയിലും കർണാടകയിലെ മൈസൂരിലും നടത്തിയ പ്രസംഗങ്ങളിൽ ശബരിമലയേപ്പറ്റി വ്യക്തമായി എടുത്തുപറഞ്ഞിരുന്നു. Content Highlights:Sabarimala speech, CPM File petition to EC against PM Narendra Modi


from mathrubhumi.latestnews.rssfeed http://bit.ly/2GhRyaH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages