രാഹുല്‍ ഗാന്ധി പാപനാശിനിയില്‍ ബലിതര്‍പ്പണം നടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

രാഹുല്‍ ഗാന്ധി പാപനാശിനിയില്‍ ബലിതര്‍പ്പണം നടത്തി

തിരുനെല്ലി: തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വയനാട്ടിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി. പത്തേ കാലോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പിതാവ് രാജീവ് ഗാന്ധിക്കുവേണ്ടിയും സൈനികർക്കുവേണ്ടിയും ബലിതർപ്പണം നടത്തി. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൻറെ പശ്ചാത്തലത്തിൽക്ഷേത്രത്തിലും പരിസരത്തും ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ബുധനാഴ്ച രാവിലെ കണ്ണൂരിൽനിന്നാണ് രാഹുൽഗാന്ധി തിരുനെല്ലിയിലെത്തിയത്. തിരുനെല്ലി എസ്.എ.യു.പി. സ്കൂൾ മൈതാനത്ത് തയ്യാറാക്കിയ ഹെലിപ്പാഡിൽ പത്തു മണിയോടെയാണ് രാഹുൽഗാന്ധി ഹെലികോപ്റ്റർ ഇറങ്ങിയത്. അവിടെനിന്ന് വാഹനത്തിൽ പഞ്ചതീർഥം വിശ്രമമന്ദിരത്തിലെത്തി. തുടർന്ന് വസ്ത്രംമാറി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി, ക്ഷേത്രത്തിലെത്തി തൊഴുതു. പൂജാരി ചൊല്ലിക്കൊടുത്ത മലയാളത്തിലുള്ള പ്രാർഥന ഏറ്റുചൊല്ലുകയും ക്ഷേത്ര നടയിൽ സാഷ്ടാംഗ പ്രണാമം നടത്തുകയും ചെയ്തു. അദ്ദേഹത്തോടൊപ്പംമുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സി വേണുഗോപാൽ, കെ.പി അനിൽകുമാർ തുടങ്ങിയവരുമുണ്ടായിരുന്നു. ക്ഷേത്ര ദർശനത്തിനു ശേഷംമുക്കാൽ കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ച് അദ്ദേഹം പാപനാശിനിയിലെത്തി. പൂജാരിമാർ ചൊല്ലിക്കൊടുത്ത മന്ത്രം ഏറ്റുചൊല്ലി പിതാവ് രാജീവ് ഗാന്ധിക്കുവേണ്ടിയും സൈനികർക്കുവേണ്ടിയും ബലിതർപ്പണം നടത്തി.തിരികെക്ഷേത്രത്തിലെത്തി ദർശനം നടത്തി, പ്രസാദം വാങ്ങിയതോടെയാണ് ചടങ്ങുകൾ പൂർത്തിയായത്. രാഹുൽഗാന്ധിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലി പാപനാശിനിയിലാണ് നിമജ്ജനം ചെയ്തിരുന്നത്. നാമിർദേശ പത്രിക സമർപ്പിക്കാൻ ജില്ലയിലെത്തുന്ന ദിവസം രാഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തിരുനെല്ലി ക്ഷേത്ര ദർശനത്തിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ കാരണം ഇതിന് അനുമതി നൽകിയിരുന്നില്ല. ക്ഷേത്ര ദർശനത്തിനു ശേഷം സുൽത്താൻബത്തേരിയിൽ പൊതുയോഗ സ്ഥലത്തേയ്ക്കാണ് രാഹുൽ ഗാന്ധി പോകുന്നത്. സുൽത്താൻ ബത്തേരി സെന്റ് മേരീസ് ഗ്രൗണ്ടിലാണ് രാഹുൽ ഗാന്ധി പ്രസംഗിക്കുക. വയനാട്ടിലെ നിയമസഭാ മണ്ഡലങ്ങൾക്കുപുറമേ കോഴിക്കോട് ജില്ലയിൽപ്പെട്ട തിരുവമ്പാടി, മലപ്പുറം ജില്ലയിൽപ്പെട്ട വണ്ടൂർ നിയമസഭാ മണ്ഡലം എന്നിവിടങ്ങളിലും രാഹുൽ ബുധനാഴ്ച സന്ദർശിക്കുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എസ്.പി.ജി. സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ക്ഷേത്രത്തിലും തിരുനെല്ലി എസ്.എ.യു.പി. സ്കൂൾ മൈതാനത്തുമെത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. മേഖലയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. Content Highlights:rahul gandhi at thirunelli temple, wayanad, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2VTtDVG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages