ന്യൂഡൽഹി:കശ്മീർ വിഷയത്തിൽ ചർച്ചകൾ മുന്നോട്ടുപോകാൻ മോദി വീണ്ടും അധികാരത്തിൽ എത്തണമെന്ന പാക് പ്രധാനമന്ത്രിയുടെ പരാമർശത്തിനു പിന്നിൽ കോൺഗ്രസിന്റെ ഗൂഡാലോചനയുണ്ടെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ. മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കാണുന്നതെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. എന്തുകൊണ്ടാണ് അത്തരമൊരു പ്രസ്താവന വന്നതെന്ന് എനിക്കറിയില്ല, പ്രധാനമന്ത്രിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പാകിസ്താന്റെ സഹായം തേടിയ കോൺഗ്രസ് നേതാക്കൾ ഉണ്ട്. ഇതും അതിന്റെയൊരു ഭാഗമാണോയെന്നാണ് എന്റെ ആശങ്ക. ഇതുകൊണ്ടെന്താണ് അവരുദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലാക്കാനാകുന്നില്ല- നിർമലാ സീതാരാമൻ പറഞ്ഞു.എന്നാൽ ഈ അഭിപ്രായം തന്റേത് മാത്രമാണ്. പാർട്ടിയുടേതോ സർക്കാരിന്റേതോ അല്ലെന്നും അവർ വ്യക്തമാക്കി. ബിജെപി തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾ തുടങ്ങാനുള്ള നല്ലൊരു അവസരമാകുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയിലെ അടുത്ത സർക്കാർ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ളതാണെങ്കിൽ കശ്മീർ വിഷയത്തിൽ പ്രശ്നപരിഹാരമുണ്ടാകുക വിഷമകരമാകും. ബിജെപിയെപ്പോലെ വലതുപക്ഷ പാർട്ടിയാണ് വിജയിക്കുന്നതെങ്കിൽ പ്രശ്നപരിഹാരം സാധ്യമായേക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ മോദിക്കും ബിജെപിക്കും എതിരെ രംഗത്ത് വന്നിരുന്നു. മോദി വോട്ട് തേടുന്നത് പാകിസ്താനുവേണ്ടിയാണെന്നും മോദിയുമായി പാകിസ്താൻ സഖ്യം ചെയ്തിരിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ ബിജെപി പ്രതിരോധത്തിലായ സാഹചര്യത്തിലാണ് നിർമലാ സീതാരാമൻ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. Content Highlights:Congress Ploy Behind Imran Khans Endorsement of PM Modi Say Nirmala Sitharaman
from mathrubhumi.latestnews.rssfeed http://bit.ly/2Xgwfx1
via
IFTTT
No comments:
Post a Comment