തൊഴില്‍ നല്‍കാത്തതും അംബാനിക്ക് 30,000 കോടി നല്‍കിയതുമാണ് ദേശദ്രോഹം- രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

തൊഴില്‍ നല്‍കാത്തതും അംബാനിക്ക് 30,000 കോടി നല്‍കിയതുമാണ് ദേശദ്രോഹം- രാഹുല്‍ ഗാന്ധി

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിനെ സാമ്പത്തിക തകർച്ച, അഴിമതി, കാർഷിക വിളകളുടെ വിലയിടിവ് എന്നിവയാകും സ്വാധീനിക്കുകയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം മൂന്ന് പ്രശ്നങ്ങളെയാണ് നേരിടുന്നത്. ഒന്ന് സാമ്പത്തിക വ്യവസ്ഥിതിയുടെ തകർച്ച. നരേന്ദ്ര മോദിയുടെ നയങ്ങൾ മൂലമുണ്ടായ തൊഴിലില്ലായ്മ, നോട്ട് അസാധുവാക്കൽ, ഗബ്ബർസിങ് ടാക്സ് തുടങ്ങിയവ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനത്തെ ബാധിച്ചു. രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു. രണ്ടാമത്തെ പ്രശ്നം കർഷകർ നേരിടുന്ന പ്രതിസന്ധിയാണ്. നിരവധി കർഷകരാണ് അവഗണനയെ തുടർന്ന് ആത്മഹത്യചെയ്യുന്നത്. മോദി വ്യക്തിപരമായി ചെയ്ത അഴിമതിയാണ് മൂന്നാമത്തെ പ്രശ്നം. 30,000 കോടിരൂപയാണ് ഇന്ത്യക്കാരിൽ നിന്ന് കൊള്ളയടിച്ച് അനിൽ അംബാനിക്ക് മോദി നൽകിയിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പാർട്ടിക്കും സഖ്യകക്ഷികൾക്കും തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ നൽകിയിട്ടുള്ളത്. പിന്നെ എങ്ങനെയാണ് കോൺഗ്രസ് ദേശവിരുദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പറയാൻ സാധിക്കുക.രാജ്യത്തെ വിഭജിക്കുക എന്നതാണ് ഏറ്റവും വലിയ ദേശവിരുദ്ധത. 27000 യുവാക്കൾക്കാണ് ഓരോ മണിക്കൂറിലും രാജ്യത്ത് തൊഴിൽ നഷ്ടപ്പെടുന്നത്. ഇത് ദേശദ്രോഹമാണ്. കാർഷികമേഖലയെ നശിപ്പിക്കുന്നത് കർഷക ആത്മഹത്യകൾക്ക് കാരണമാകുന്നു. ഇത് ദേശദ്രോഹമാണ്. രാജ്യത്തിന്റെ 30000 കോടി അനിൽ അംബാനിക്ക് നൽകിയത് ദേശദ്രോഹമാണ്. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കാൻ അനുവദിക്കുന്നതെന്ന് നരേന്ദ്രമോദി വ്യക്തമാക്കണം. ഇതൊക്കെ തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകുമെന്നും രാഹുൽ പറഞ്ഞു. നിങ്ങളെന്നോട് ചോദ്യങ്ങൾ ചോദിക്കുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിക്കാൻ സാധിക്കാത്ത്. കേരളത്തിലെയും ഒഡീഷയിലെയും ഡൽഹിയിലെയും ഉൾപ്പെടെയുള്ള പ്രാദേശിക, ദേശീയ മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ എന്തുകൊണ്ടാണ് പ്രധാനമന്ത്രി തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു. റഫാൽ കേസിലെ സുപ്രീംകോടതി വിധിയെപ്പറ്റി പഠിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം അതേപ്പറ്റി പ്രതികരിക്കുമെന്ന് രാഹുൽ വ്യക്തമാക്കി. ജീവിതത്തിൽ ഇന്നേവരെ വിമാനം നിർമിച്ചിട്ടില്ലാത്ത ഒരാൾക്ക് കടം മൂലം ജയിലിൽ പോകേണ്ടിയിരുന്ന അവസ്ഥ സഹോദരനാൽ ഒഴിവാക്കി കിട്ടിയ ഒരാൾക്ക് ലോകത്തിലേറ്റവും വലിയ പ്രതിരോധ കരാർ നൽകിയതെന്തിനാണെന്ന് പ്രധാനമന്ത്രി മറുപടി നൽകിയേ പറ്റു. അദ്ദേഹത്തെ അനിൽഭായ് എന്ന് വിളിക്കുന്നതുകൊണ്ടുമാത്രമാണോ, അത് മാത്രമാണോ അനിൽ അംബാനിയുടെ യോഗ്യതയെന്നും അദ്ദേഹം ചോദിച്ചു. വടക്കൻ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെപ്പറ്റിയുള്ള ചോദ്യത്തിന് കോൺഗ്രസ് പാർട്ടി അക്രമത്തിൽ വിശ്വസിക്കുന്നില്ലെന്നായിരുന്നു മറുപടി. ദൗർബല്യത്തിൽ നിന്നാണ് എല്ലാത്തരത്തിലുമുള്ള അക്രമങ്ങളുംഉണ്ടാകുന്നത്. കോൺഗ്രസ് കരുത്തിലാണ് വിശ്വസിക്കുന്നത്. ആളുകളെ കൊല്ലുന്നതിനെ ഞങ്ങൾ അംഗീകരിക്കുന്നില്ല, ഇവിടെ നടക്കുന്ന അത്തരം കാര്യങ്ങളെ അംഗീകരിക്കുന്നില്ല-രാഹുൽ വ്യക്തമാക്കി. Content Highlights:Not giving job to youth is an Anti national thing say Rahul Gandhi


from mathrubhumi.latestnews.rssfeed http://bit.ly/2VQNWTl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages