പെരുമ്പാവൂർ കൊലപാതകം ‘സി.പി.എം. സ്പോൺസേഡോ?’ -സെൻകുമാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

പെരുമ്പാവൂർ കൊലപാതകം ‘സി.പി.എം. സ്പോൺസേഡോ?’ -സെൻകുമാർ

തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തെക്കുറിച്ച് വിവാദപരാമർശങ്ങളുമായി മുൻ ഡി.ജി.പി. ടി.പി. സെൻകുമാറിന്റെ സർവീസ് സ്റ്റോറി. ‘എന്റെ പോലീസ് ജീവിതം’ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങളുള്ളത്.കേസിനെക്കുറിച്ച് പുസ്തകത്തിൽ പറയുന്നത്: ‘നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂർധന്യത്തിലാണല്ലോ ഈ സംഭവം നടക്കുന്നത്. ഈ കേസന്വേഷണം നടക്കുന്ന സമയങ്ങളിൽ ഇതിന്റെ സാരഥ്യം ഏറ്റെടുത്ത ഉദ്യോഗസ്ഥ ഓഫീസിൽവന്ന് മൂന്നുതവണ ഇതൊരു സി.പി.എം. സ്പോൺസേഡ് കൊലപാതകം ആയിരിക്കാമെന്ന് പറഞ്ഞിരുന്നു. അപ്പോഴെല്ലാം, അതെങ്ങനെയാണ് സംഭവിക്കുകയെന്ന് തിരിച്ചുചോദിച്ചു. എന്തായാലും പുതിയ സർക്കാർ അധികാരത്തിൽവന്നശേഷം സി.പി.എമ്മുകാരാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തിരിക്കാൻ സാധ്യതയെന്ന അവരുടെ തിയറി കേട്ടിട്ടില്ല’.പുസ്തകത്തിലെ വിവിധ വിഷയങ്ങളിലെ പരാമർശങ്ങൾ ഇങ്ങനെ:നമ്പി നാരായണൻ കുറ്റക്കാരൻഐ.എസ്.ആർ.ഒ. ചാരക്കേസിൽ നമ്പി നാരായണന് പീഡിപ്പിക്കപ്പെട്ടവന്റെ പരിവേഷമുണ്ടെങ്കിലും എല്ലാ മറകളും മാറ്റി സത്യം പുറത്തുവരുമെന്നോർക്കണം. എല്ലാ സത്യങ്ങളും ഒരുകാലത്തും മൂടിവെക്കാനാവില്ല. സി.ബി.ഐ.യുടെ കള്ളക്കളിയിലാണ് ചാരക്കേസ് ഇല്ലാതാവുന്നത്. പലതിനും തെളിവുകളും ചേർത്തിട്ടുണ്ട്. 1982 മുതലുള്ള ഐ.എസ്.ആർ.ഒ. വിജിലൻസിന്റെ റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങളടക്കമാണിത്. നമ്പി നാരായണനെന്ന ശാസ്ത്രജ്ഞനെ രാജ്യത്തിന് നഷ്ടമാക്കിയത് കോൺഗ്രസാണെന്ന് കഴിഞ്ഞദിവസം സെൻകുമാർകൂടി സന്നിഹിതനായ യോഗത്തിലാണ് പ്രധാനമന്ത്രി ആരോപിച്ചത്. നമ്പി നാരായണൻ നിരപരാധിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, അതിനെ പൂർണമായും ഖണ്ഡിക്കുന്നതാണ് സെൻകുമാറിന്റെ പുസ്തകം. നമ്പി നാരായണൻ മറുപടിപറയേണ്ട 22 ചോദ്യങ്ങളും പുസ്തകത്തിൽ ഉന്നയിക്കുന്നുണ്ട്.ഷുക്കൂർ കേസിൽ വീഴ്ച അരിയിൽ ഷുക്കൂർ വധക്കേസ് പോലീസ് നല്ലരീതിയിൽ അന്വേഷിച്ചില്ലെന്ന സംശയമുണ്ട്. അതുകൊണ്ടാണ് ഷുക്കൂറിന്റെ ഉമ്മയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നത്. കൊലപാതകം അപകടമരണമാക്കുന്നതിൽ പോലീസ് മിടുക്കരാണെന്ന ആരോപണവും സെൻകുമാർ ഉന്നയിക്കുന്നു. 2000-ൽ കാസർകോട്ട് നടന്ന ഒരു ബി.ജെ.പി. പ്രവർത്തകന്റെ കൊലപാതകം അന്നത്തെ ഇന്റലിജൻസ് ഐ.ജി. ജേക്കബ് പുന്നൂസും എസ്.പി. ആയിരുന്ന ശ്രീജിത്തും അപകടമരണമായാണ് അവതരിപ്പിച്ചതെന്ന് സെൻകുമാർ പറയുന്നു. കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. പോക്കർ ഇത് കൊലപാതകമാണെന്നാണ് റിപ്പോർട്ട് ചെയ്തത്. ബൈക്കിൽ പോകുകയായിരുന്ന ആളെ ജീപ്പിൽ പിന്തുടർന്നെത്തിയ സംഘം ആക്രമിച്ച് വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്ന് അദ്ദേഹം പിന്നീട് ആവർത്തിച്ചുവെന്നും സെൻകുമാർ പറയുന്നു.കുരുട്ടുബുദ്ധികൾക്ക് ജേക്കബ് തോമസ് കൂട്ടുനിന്നു മുൻ ഡി.ജി.പി. ജേക്കബ് തോമസിനെതിരേ ഗുരുതര ആരോപണങ്ങളാണ് പുസ്തകത്തിൽ ഉന്നയിക്കുന്നത്. ‘ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും പിന്നീട് ചീഫ് സെക്രട്ടറിക്കുംവേണ്ടി തനിക്കെതിരേ ഇല്ലാക്കേസുകൾ കൊണ്ടുവന്നതിന്റെ പ്രധാന ഉപജ്ഞാതാവ് ജേക്കബ് തോമസായിരുന്നു. അതിന് ക്രിമിനൽ പശ്ചാത്തലമുള്ള പലരെയും ഉപയോഗിച്ച് പരാതികൾ കൊടുപ്പിച്ച് അതിന്മേൽ സ്വയം അന്വേഷണത്തിന് ഉത്തരവിട്ട് തന്റെ സ്ഥാനത്തെ വ്യഭിചരിക്കുന്ന സ്വഭാവമാണ് കാണിച്ചത്. കോടതികളിൽനിന്ന് നീതിലഭിച്ചെങ്കിലും ചില കുരുട്ടുബുദ്ധികൾക്ക് കൂട്ടുനിൽക്കുകയായിരുന്നു ജേക്കബ് തോമസ്’ -എന്നാണ് ആരോപണം. കേരളപോലീസിലുണ്ടായിരുന്ന നല്ല ഉദ്യോഗസ്ഥനാണ് വിൻസൺ എം. പോൾ. അദ്ദേഹത്തിന് പാരവെക്കുകയായിരുന്നു ജേക്കബ് തോമസ്. താൻ വീണ്ടും ഡി.ജി.പി. ആകാതിരിക്കാൻ ലോക്‌നാഥ് ബെഹ്റ ഡൽഹിയിലെ എല്ലാ സ്വാധീനവും ഉപയോഗിച്ചുവെന്നും പുസ്തകത്തിലുണ്ട്.


from mathrubhumi.latestnews.rssfeed http://bit.ly/2Zn1VTm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages