തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോയ്ക്കുനേരെ അക്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോയ്ക്കുനേരെ അക്രമം

കാളികാവ്(മലപ്പുറം): എൻ.ഡി.എ. വയനാട് മണ്ഡലം സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോയ്ക്കിടെ കാളികാവ് പൂങ്ങോട് അക്രമം. 12 എൻ.ഡി.എ. പ്രവർത്തകർക്ക് പരിക്ക്.പൂങ്ങോട് അങ്ങാടിക്ക് സമീപത്തെ വിവാഹവീടിന് മുന്നിൽ വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് റോഡ് ഷോയ്ക്കുനേരെ ആക്രമണമുണ്ടായത്. വിവാഹച്ചടങ്ങിനെത്തിയ ആളുകൾക്കിടയിലൂടെ റോഡ് ഷോയിലെ പ്രവർത്തകൻ അപമര്യാദയായി വാഹനമോടിച്ചു എന്നാരോപിച്ചാണ് അക്രമമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഒരുവിഭാഗം ആളുകൾ എൻ.ഡി.എ. പ്രവർത്തകരെ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പി. നേതാക്കൾ പറഞ്ഞു. അടിയേറ്റ പരിക്കുകളോടെ പ്രവർത്തകരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബി.ജെ.പി. വണ്ടൂർ നിയോജകമണ്ഡലം പ്രസിഡന്റ് പൂങ്ങോട് ഏത്തകര സ്വദേശിയായ സുനിൽ ബോസിന് അക്രമത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രണവ്, ആർ.എസ്.എസ്. ശാഖാ മുഖ്യശിക്ഷക് ശ്രീരാം, ആർ.എസ്.എസ്. മണ്ഡലം കാര്യവാഹക് ശിജിൽ, അഖിൽ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിശാഖ്, ബി.ജെ.പി. തുവ്വൂർ പഞ്ചായത്ത് ജനറൽസെക്രട്ടറി വിജിത്ത്, മുരളി, ശിബിൻ, അനന്ത കൃഷ്ണൻ തുടങ്ങി 12 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സംഭവത്തെ തുടർന്ന് പൂങ്ങോട് കാളികാവ് മേഖലയിൽ പോലീസ് ശക്തമായ കാവൽ ഏർപ്പെടുത്തി. പ്രതികൾക്കെതിരേ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി. പി.എ. ശിവദാസന്റെ നേതൃത്വത്തിൽ‍ മൊഴിയെടുക്കൽ തുടങ്ങി.വെള്ളിയാഴ്ച അഞ്ചിന് ചോക്കാട് കല്ലാമൂലയിലും തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോയ്ക്ക് തടസ്സം നേരിട്ടിരുന്നു. കല്ലാമൂലയിൽ യു.ഡി.എഫ്. പൊതുയോഗം നടക്കുന്നതിനിടയിലൂടെ റോഡ് ഷോ പോകുമ്പോൾ ബഹളമുണ്ടായതിനെത്തുടർന്നാണിത്. ഇരു സംഭവങ്ങളിലും ബി.ജെ.പി. സംസ്ഥാന നേതൃത്വം പ്രതിഷേധവുമായിവന്നിട്ടുണ്ട്. എൻ.ഡി.എയുടെ പ്രചാരണ പ്രവർത്തനങ്ങൾ ബോധപൂർവം തടയാനും സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയെ ആക്രമിക്കാനുമുള്ള നീക്കമാണ് ഉണ്ടായതെന്ന് ബി.ജെ.പി. നേതാക്കൾ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുവാനും ബി.ജെ.പി. നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്.


from mathrubhumi.latestnews.rssfeed http://bit.ly/2Uy08Y0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages