രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തിലെത്തും ; ഏപ്രിൽ നാലിന് നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കും ; യുഡിഎഫ് ക്യാമ്പില്‍ ആഘോഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തിലെത്തും ; ഏപ്രിൽ നാലിന് നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കും ; യുഡിഎഫ് ക്യാമ്പില്‍ ആഘോഷം

വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രിൽ നാലിന് നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കും. ബുധനാഴ്ച കോഴിക്കോട്ട് എത്തുന്ന രാഹുല്‍ വ്യാഴാഴ്ച വയനാട്ടില്‍ എത്തി പത്രിക സമര്‍പ്പിക്കും. രണ്ടാം തീയതി ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങ് ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്നുണ്ട്. അതിനാല്‍ ബുധനാഴ്ച മാത്രമേ രാഹുലിന് കേരളത്തില്‍ എത്താന്‍ കഴിയൂ എന്നാണ് റിപ്പോര്‍ട്ട്.

രാഹുല്‍ ഗാന്ധിയുടെ സൗകര്യം കണക്കിലെടുത്താണ് വ്യാഴാഴ്ചത്തേയ്ക്ക് പത്രികാസമര്‍പ്പണം നീട്ടിവെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ സൗകര്യം കണക്കിലെടുത്താണ് വ്യാഴാഴ്ചത്തേയ്ക്ക് പത്രികാസമര്‍പ്പണം നീട്ടിവെച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ് ക്യാമ്പ്.

രാഹുല്‍ മത്സരിക്കാന്‍ എത്തുന്നത് യുഡിഎഫ് പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. മണ്ഡലത്തിലുടനീളം ആഹ്ളാദ പ്രകടനങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിൽ സന്തോഷമറിയിച്ച് കൽപ്പറ്റയിലടക്കം കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. രാഹുലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ ഒരാഴ്ചയിലധികമായി നീണ്ടുനിന്നിരുന്ന അനിശ്ചിതത്വങ്ങളാണ് അവസാനിച്ചത്.



from mangalam.com https://ift.tt/2FGeLmp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages