തൊടുപുഴ: രണ്ടാനച്ഛന്റെ ക്രൂരമായ മർദ്ദനത്തിനരിയായി ഏഴു വയസ്സുകാരന്റെ നില അപകടത്തിലായ സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ മരണവും അന്വേഷിക്കുന്നു. ബിജു മരിച്ച് മൂന്നാം ദിവസം തന്നെ കുട്ടിയുടെ മാതാവ് ഭര്‍ത്താവിന്റെ പിതൃസഹോദരിയുടെ മകനായ അരുണ്‍ അരവിന്ദിനെ വിവാഹം ചെയ്യാന്‍ ആവശ്യം ഉയര്‍ത്തിയിരുന്നു. കേസില്‍ പക്ഷേ ബിജുവിന്റെ മരണസര്‍ട്ടിഫിക്കറ്റ് കാണാതായെന്നാണ് യുവതിയുടെ മൊഴി.
ഭര്‍ത്താവിന്റെ മരണശേഷമാണ് അരുൺ ആനന്ദിനെ പരിചയപ്പെട്ടതെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി. മകന്റെ മരണത്തേക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജുവിന്റെ അച്ഛന്‍ ബാബുവാണ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. നേരത്തേ പണം കടം കൊടുത്തതു തിരിച്ചു നൽകാത്തതിന്റെ പേരിൽ ബിജുവും, അരുണും തമ്മിൽ തിരുവനന്തപുരത്തെ ബിജുവിന്റെ വീട്ടിൽ വച്ചു വഴക്കുണ്ടായിരുന്നു. അതിന് ശേഷം ഇരുവരും തമ്മില്‍ കണ്ടിരുന്നില്ല. തന്റെ വീട്ടിൽ കയറരുതെന്നു ബിജു, അരുണിനെ താക്കീതു ചെയ്തിരുന്നതായും പൊലീസ് പറയുന്നു.
ഇതിന് ശേഷമാണ് ബിജുവും ഭാര്യയും കുട്ടികളും ഭാര്യവീടായ തൊടുപുഴയിലെ ഉടുമ്പന്നൂരിലേക്ക് മാറിയത്. അവിടെ വര്‍ക്ക് ഷോപ്പ് നടത്തി വരുന്നതിനിടയില്‍ ആയിരുന്നു ബിജുവിന്റെ മരണം. ഭര്‍ത്താവിന്റെ മൃതദേഹം പിന്നീട് ഇവിടെ നിന്നും തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയി. അന്ന് അവിടെയെത്തിയ അരുണ്‍ ആനന്ദ് യുവതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നു ദിവസം തുടര്‍ച്ചയായി ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യുവതി തനിക്ക് അരുണിനെ വിവാഹം കഴിക്കണമെന്ന ആവശ്യം ബാബുവിന് മുന്നില്‍ വെച്ചത്.
ഇതിനെല്ലാം പുറമേ കുട്ടികളുടെ പേരിൽ ബിജു ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം യുവതിയെ ഭീഷണിപ്പെടുത്തി അരുണ്‍ പിൻവലിപ്പിച്ചിരുന്നു. മുട്ടടയിലെ ബാങ്കിൽ കുട്ടികളുടെ പേരിൽ 6.5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നത്. ഇളയ കുട്ടിയുടെ പേരിലുള്ള 3.25 ലക്ഷം രൂപയാണ് ഇങ്ങിനെ പിന്‍വലിച്ചത്. ഈ തുക ഉപയോഗിച്ച് യുവതിയുടെ പേരിലുള്ള കാറിന്റെ കടം വീടുകയും വര്‍ക്ക് ഷോപ്പ് പുതുക്കിപ്പണിയുകയും മറ്റും ചെയ്തിരുന്നു. മൂത്ത കുട്ടിയുടെ പേരിലുള്ള തുക പിൻവലിക്കാനും നിരന്തരം ഭീഷണിയായിരുന്നു.
യുവതിയുടെ ആദ്യ ഭര്‍ത്താവ് ബിജുവിന്റെ മരണത്തെപ്പറ്റിയുള്ള അന്വേഷണ ചുമതല തൊടുപുഴ ഡിവൈഎസ്പിക്കാണ്. കേസില്‍ പോസ്റ്റ്മോർട്ടം രേഖകൾ ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടയിലാണ് മരണ സര്‍ട്ടിഫിക്കറ്റ് കാണാനില്ലെന്ന മൊഴി യുവതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫലിക്കറ്റ് അടക്കമുള്ള രേഖകള്‍ സൂക്ഷിച്ചിരുന്ന ഫയല്‍ കാണാതായെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്. നേരത്തേ യുവതിക്ക് വിദേശത്തേക്ക് പോകാനുള്ള അവസരം വന്നപ്പോഴായിരുന്നു ഇക്കാര്യം മനസ്സിലായത്.
യുവതിക്ക് അടുത്ത സുഹൃത്ത് വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു. ഇതിനെ അരുണ്‍ എതിര്‍ത്തിരുന്നു. യുവതിയുടെ എസ്എസ്എൽസി, ബിടെക്, വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തതിന്റെ സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം ഫയലിലാക്കി സൂക്ഷിച്ചിരുന്ന കവര്‍ കാണാതായത്. ഇതിനൊപ്പമായിരുന്നു ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റും സൂക്ഷിച്ചിരുന്നതെന്നാണ് യുവതി നല്‍കിയിരിക്കുന്ന മൊഴി.
സ്വന്തം അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ്, അമ്മയുടെ പേരിലുള്ള ഫ്ലാറ്റ് അരുൺ ആനന്ദ് സ്വന്തം പേരിൽ എഴുതി വാങ്ങിയതെന്നും വിവരമുണ്ട്. തിരുവനന്തപുരത്ത് ബാങ്ക് ജോലി ഉപേക്ഷിച്ച ശേഷം റിയൽ എസ്റ്റേറ്റ് കച്ചവടം, വേളി കായലിൽ നിന്നുള്ള മണൽ മറിച്ചുവിൽപന എന്നിവയാണ് അരുൺ ആനന്ദ് നടത്തിയിരുന്നത്. അരുണ്‍ ആനന്ദിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ നൽകും.
from mangalam.com https://ift.tt/2U7wqgV
via IFTTT
No comments:
Post a Comment