ന്യൂഡല്‍ഹി: മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂറിനെ പിന്തുണച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍. പ്രജ്ഞ ദേശസ്‌നേഹിയും ഇന്ത്യയുടെ നിഷ്‌കളങ്കയായ പുത്രിയുമാണ്. വന്‍ ഭൂരിപക്ഷത്തില്‍ പ്രജ്ഞ വിജയിക്കുമെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രജ്ഞയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ചുമത്തുകയായിരുന്നു. പ്രജ്ഞയെ കുറ്റക്കാരിയാക്കാന്‍ നിയമം വളച്ചൊടിച്ചു. മനുഷ്യത്വരഹിതമായ പീഡനങ്ങളാണ് അവര്‍ക്ക് നേരിടേണ്ടി വന്നതെന്നും ചൗഹാന്‍ പറഞ്ഞു.
ബി.ജെ.പിയുടെ സുരക്ഷിത മണ്ഡലമാണ് ഭോപ്പാല്‍. ഏത് സാധാരണ സ്ഥാനാര്‍ത്ഥിക്കും ദിഗ്‌വിജയ് സിംഗിനെ പരാജയപ്പെടുത്താവുന്നതേയുള്ളൂ. എന്നാല്‍ പാര്‍ട്ടി പ്രജ്ഞയെ തിരഞ്ഞെടുക്കുകയായിരുന്നു. പ്രജ്ഞയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എല്ലാവരും എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ചൗഹാന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനമുണ്ടെന്നും മഹാരാഷ്ട്ര എ.ടി.എസ് തലവനായിരുന്ന ഹേമന്ദ് കാര്‍ക്കറെ മുംബൈ ഭീകരാക്രമണത്തില്‍ മരിച്ചത് തന്റെ ശാപം മൂലമാണെന്നും പ്രഞ്ജ പറഞ്ഞത് വിവാദമായിരുന്നു.
from mangalam.com http://bit.ly/2Vg2qz7
via IFTTT
No comments:
Post a Comment