ഹിമാല്‍പ്രദേശ് മുന്‍ ബിജെപി അധ്യക്ഷന്‍ സുരേഷ് ചന്ദേല്‍ കോണ്‍ഗ്രസില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

ഹിമാല്‍പ്രദേശ് മുന്‍ ബിജെപി അധ്യക്ഷന്‍ സുരേഷ് ചന്ദേല്‍ കോണ്‍ഗ്രസില്‍

ഷിംല: ഹിമാചൽ പ്രദേശിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകികൊണ്ട് മുൻ സംസ്ഥാന അധ്യക്ഷനും എംപിയുമായിരുന്ന സുരേഷ് ചന്ദേൽ കോൺഗ്രസിൽ ചേർന്നു. മൂന്ന് തവണ എംപിയായിട്ടുള്ള സുരേഷ് ചന്ദേൽ ഇത്തവണ ഹമിർപുർ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും പാർട്ടി നൽകിയിരുന്നില്ല. തുടർന്ന് കോൺഗ്രസ് ടിക്കറ്റിന് വേണ്ടി ശ്രമിച്ചെങ്കിലും ചില നേതാക്കൾ ഈ നീക്കം തടഞ്ഞു. ഹിമാചൽ മുഖ്യമന്ത്രി ജയ്റാം ഠാക്കൂറും മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമലും കഴിഞ്ഞ ദിവസങ്ങളിൽ സുരേഷ് ചന്ദേലുമായി കൂടിക്കാഴ്ച നടത്തുകയും അനുയയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് അദ്ദേഹം കോൺഗ്രസിൽ ചേരുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് ഹിമാചൽ പ്രദേശ് അധ്യക്ഷൻ കുൽദീപ് സിങ് റാത്തോർ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രജ്നി പാട്ടീൽ, തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സുരേഷ് ചന്ദേലിന്റെ പാർട്ടി പ്രവേശം. Content Highlights:Himachal Pradesh: Former MP and BJP president Suresh Chandel joined Congress


from mathrubhumi.latestnews.rssfeed http://bit.ly/2Uzzv4B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages