സെന്‍സെക്‌സ് 495 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

സെന്‍സെക്‌സ് 495 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,600താഴെപ്പോയി. സെൻസെക്സ് 495.10 പോയന്റ് താഴ്ന്ന് 38,645.18ലും നിഫ്റ്റി 158.30 പോയന്റ് നഷ്ടത്തിൽ 11,594.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 747 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1751 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഇന്ത്യബുൾസ് ഹൗസിങ്, യെസ് ബാങ്ക്, ബിപിസിഎൽ, ഐഒസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഭാരതി എയർടെൽ, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഊർജം, ബാങ്ക്, വാഹനം, ലോഹം, ഫാർമ, ഇൻഫ്ര, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടം നേരിട്ടത്. അതേസമയം, ഐടി ഓഹരികൾ നേട്ടത്തിലായിരുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ അസംസ്കൃത എണ്ണവില ആറുമാസത്തെ ഉയരത്തിലെത്തിയതാണ് വിപണിയെ ബാധിച്ചത്.


from mathrubhumi.latestnews.rssfeed http://bit.ly/2Zu1cPY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages