തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണം ആവശ്യപ്പെട്ട് വീണ്ടും മാവോവാദി പോസ്റ്ററുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണം ആവശ്യപ്പെട്ട് വീണ്ടും മാവോവാദി പോസ്റ്ററുകള്‍

പേരാവൂർ (കണ്ണൂർ): തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനാവശ്യപ്പെട്ട് മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പാല ഗവ:സ്കൂൾ മതിലിൽ മാവോവാദികളുടെ പോസ്റ്റർ. തിങ്കളാഴ്ച പുലർച്ചെയാണ് പോസ്റ്ററുകൾ കാണപ്പെട്ടത്. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി ഇവ നീക്കം ചെയ്തു.തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുക, ജനകീയ വിപ്ലവം ആയുധത്തിലൂടെ, ജലീലിന്റെ കൊലപാതകത്തിന് മറുപടി പറയിക്കും എന്നിങ്ങനെയാണ് പോസ്റ്ററുകളിലുള്ളത്. കഴിഞ്ഞ ദിവസം പേരാവുർ ടൗണിനു സമീപവും സമാനമായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.മാവോവാദി ഭീഷണി നിലനില്ക്കുന്ന ഇരിട്ടി സബ് ഡിവിഷന് കീഴിലെ ആറളം, കേളകം പോലീസ് സ്റ്റേഷൻ പരിധികൾക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് തിരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പേരാവൂർ, മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലെ മിക്കയിടങ്ങളും നിരീക്ഷണ കാമറകളുടെ വലയത്തിലാണെങ്കിലും പോസ്റ്ററുകൾ പതിച്ചവരെ കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. Content Highlights:maoist poster-boycott election-muzhakkunnu kakkayangad


from mathrubhumi.latestnews.rssfeed http://bit.ly/2GptiDl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages