അസം ഖാനെതിരെ 'എക്‌സ്‌റേ കണ്ണുകള്‍' പരാമര്‍ശം; ജയപ്രദയ്‌ക്കെതിരെ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

അസം ഖാനെതിരെ 'എക്‌സ്‌റേ കണ്ണുകള്‍' പരാമര്‍ശം; ജയപ്രദയ്‌ക്കെതിരെ കേസ്

റാംപുര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ പ്രമുഖ സ്ഥാനാര്‍ത്ഥികളായ അസം ഖാനും ജയപ്രദയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. ജയപ്രദയ്‌ക്കെതിരെ 'കാക്കി അടിവസ്ത്ര' പരാമര്‍ശം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നേരിട്ട അസംഖാന് മറുപടിയുമായി ജയപ്രദയും രംഗത്തെത്തി. അസം ഖാന്റേത് എക്‌സ്‌റേ പോലെ പോലെയുള്ള കണ്ണുകളാണെന്നും മായാവതി സൂക്ഷിക്കുന്നത് നല്ലതാണെന്നും പരാമര്‍ശം നടത്തിയ ജയപ്രദയ്‌ക്കെതിരെ കേസെടുത്തു.

രാംപുരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് ജയപ്രദ. 'അസംഖാന്റെ എക്‌സ്‌റേ പോലെയുള്ള കണ്ണുകള്‍ എവിടെയെല്ലാം എത്തുമെന്ന് മായാവതി ശ്രദ്ധിക്കണം' എന്നായിരുന്നു ജയപ്രദയുടെ പരാമര്‍ശം. ഇതില്‍ ജയപ്രദയ്‌ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മനഃപൂര്‍വ്വമല്ലാതെ ലംഘിച്ചതിനാണ് കേസ്.

മൂന്‍പ് ജയപ്രദയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ അസം ഖാന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 72 മണിക്കൂര്‍ പ്രചാരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 'അവരെ താനാണ് രാംപുരില്‍ കൊണ്ടുവന്നത്. ആരും അവരുടെ ദേഹത്ത് സ്പര്‍ശിക്കാതെ താന്‍ ശ്രദ്ധിച്ചിരുന്നു. 17 വര്‍ഷം കഴിഞ്ഞാണ് പലര്‍ക്കും അവരുടെ യഥാര്‍ത്ഥ മുഖം വ്യക്തമായത്. എന്നാല്‍ 17 ദിവസം കഴിഞ്ഞപ്പോഴെ എനിക്ക് വ്യക്തമായി അവര്‍ ധരിച്ചിരിക്കുന്നത് കാക്കി അടിവസ്ത്രമാണെന്ന്' രാംപുരില്‍ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു അസം ഖാന്റെ ഈ പരാമര്‍ശം.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.എസ്.പി നേതാവ് മായാവതി, ബി.ജെ.പി നേതാവ് മനേക ഗാന്ധി തുടങ്ങിയവരും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നേരിട്ടിരുന്നു.



from mangalam.com http://bit.ly/2Xvc66n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages