കലാശക്കൊട്ടിനിടെ കല്ലേറ് വരുമ്പോള്‍ ബോധം കെടണം, അത് അവസാന അടവ്; മുന്‍ കോണ്‍ഗ്രസ് നേതാവ് ഷാഹിദ കമാലിന്റെ വെളിപ്പെടുത്തല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

കലാശക്കൊട്ടിനിടെ കല്ലേറ് വരുമ്പോള്‍ ബോധം കെടണം, അത് അവസാന അടവ്; മുന്‍ കോണ്‍ഗ്രസ് നേതാവ് ഷാഹിദ കമാലിന്റെ വെളിപ്പെടുത്തല്‍

ആലത്തൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കലാശക്കൊട്ടിനിടെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കല്ലേറുണ്ടായെന്ന വിവാദത്തിന് മറുപടിയുമായി മുന്‍ കോണ്‍ഗ്രസ് നേതാവും വനിതാ കമ്മീഷന്‍ അംഗവുമായ ഷാഹിദാ കമാല്‍. കല്ലേറ് കോണ്‍ഗ്രസിന്റെ അവസാനത്തെ അടവാണെന്നും കലാശക്കൊട്ടിനിടെ കല്ലേറ് വന്നാല്‍ ബോധം കെട്ട് വീണുകൊള്ളണമെന്നുമാണ് പാര്‍ട്ടി നിര്‍ദ്ദേശമെന്നും ഷാഹിദ വെളിപ്പെടുത്തി.

എന്നാല്‍ അന്തസില്ലാത്ത പണിയാതിനാല്‍ താന്‍ അതിന് പോയിട്ടില്ലെന്നും 2009ല്‍ കാസര്‍ഗോഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഹിദാ കമാല്‍ പറഞ്ഞു. കലാശക്കൊട്ട് കണ്ടപ്പോള്‍ പഴയ ഒരു തിരഞ്ഞെടുപ്പ് ഓര്‍മ്മ പങ്കുവയ്ക്കുന്നു. കലാശക്കൊട്ടിനിടയില്‍ എറുവരും ദേഹത്ത് കൊള്ളില്ല. പക്ഷേ ഉടന്‍ ബോധംകെട്ട് വീഴണം. അവസാനത്തെ അടവാണ്. എന്നാല്‍ അന്തസുകെട്ട പ്രവര്‍ത്തിയായി തോന്നിയതിനാല്‍ അന്ന് താന്‍ അതിന് തയ്യാറായില്ല-ഷാഹിദ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മഹിളാ കോണ്‍ഗ്രസ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും എ.ഐ.സി.സി അംഗവുമായിരുന്നു ഷാഹിദാ കമാല്‍. പിന്നീട് കോണ്‍ഗ്രസ് വിട്ട അവര്‍ നിലവില്‍ വനിതാ കമ്മീഷന്‍ അംഗമാണ്.

അതിനിടെ ആലത്തൂരിലെ കല്ലേറ് വിവാദത്തില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു. കല്ലെറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ചതിക്കല്ലേടാ എന്ന് പറയുന്ന അനില്‍ അക്കര എം.എല്‍.എയുടെ വീഡിയോയാണ് പുറത്തുവന്നത്. എം.എല്‍.എയുടെ നിര്‍ദ്ദേശം മറികടന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുന്നത് വീഡിയോയില്‍ ദൃശ്യമാണ്. ഇതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നു തന്നെയാണ് കല്ലേറുണ്ടായതെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് എം.എല്‍.എ വ്യക്തമായ മറുപടി നല്‍കിയിട്ടുമില്ല.



from mangalam.com http://bit.ly/2PpjY6u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages