ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ നിശ്ചയിക്കുമെന്ന് സുപ്രീം കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ നിശ്ചയിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഐ.പി.എൽ ഒത്തുകളി ആരോപണം നേരിടുന്ന മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന്റെ ശിക്ഷയുടെ കാലാവധി ബി.സി.സി.ഐ ഓംബുഡ്സ്മാൻ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിൻ നിശ്ചയിക്കുമെന്ന് സുപ്രീം കോടതി. ബി.സി.സി.ഐ നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെ ആശോക് ഭൂഷൺ, കെ.എം ജോസഫ് എന്നിവർ അധ്യക്ഷരായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു മാസത്തിനുള്ളിൽ ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി നിശ്ചയിക്കണമെന്നും സുപ്രീം കോടതി ബി.സി.സി.ഐ ഓംബുഡ്സ്മാന് നിർദേശം നൽകി. ഒത്തുകളിച്ചെന്നാരോപിച്ച് ശ്രീശാന്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് കഴിഞ്ഞ മാസം റദ്ദാക്കിയതിനു പിന്നാലെയാണ് സുപ്രീം കോടതിയുടെ പുതിയ നടപടി. ഇതോടെ അകാലമായി നീണ്ടുപോകുന്ന ശ്രീശാന്തിന്റെ വിലക്കിന് ഒരു അറുതിവരുമെന്നാണ് സൂചന. വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് തുടരുന്ന ബി.സി.സി.ഐ നടപടി അനീതിയും ക്രൂരവുമാണെന്നായിരുന്നു ശ്രീശാന്തിന്റെ വാദം. അതേസമയം ഈ വിധി ഡൽഹി ഹൈക്കോടതിയിൽ ശ്രീശാന്തിനെതിരേ നിലവിലുള്ള ക്രിമിനൽ നടപടികൾക്ക് ബാധകമായിരിക്കില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം നടന്ന വാദത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീശാന്തിന് എന്തു ശിക്ഷ നൽകണമെന്ന കാര്യത്തിൽ കഴിയുമെങ്കിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന് നേരത്തെ സുപ്രീം കോടതി ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. ശ്രീശാന്തിന്റെ ഭാഗംകൂടി കേട്ടുവേണം ശിക്ഷ തീരുമാനിക്കാനെന്നും ബെഞ്ച് വ്യക്തമാക്കി. രാജസ്ഥാൻ റോയൽസ് ടീം അംഗമായിരുന്ന ശ്രീശാന്ത് 2013-ലെ ഐ.പി.എൽ. മത്സരത്തിൽ പണംവാങ്ങി ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലുൾപ്പെടെ ഇന്ത്യയിലും വിദേശത്തും കളിക്കാനാവാതായി. ബോർഡ് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് 2017 ഓഗസ്റ്റിൽ കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാൽ, രണ്ടുമാസത്തിനകം ഡിവിഷൻബെഞ്ച് വിലക്ക് പുനഃസ്ഥാപിച്ചു. ഇതിനെതിരേയാണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദാണ് ശ്രീശാന്തിനുവേണ്ടി വാദിച്ചത്. Content Highlights: sreesanth spot fixing scanadal bcci ombudsman to decide quantum of punishment


from mathrubhumi.latestnews.rssfeed http://bit.ly/2ORAlbV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages