അംറോഹ (യു.പി): ബാലാകോട്ട് വ്യോമാക്രമണത്തെ ചോദ്യംചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദികളെ കൊന്നൊടുക്കിയ നടപടി ചിലരെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശത്രുക്കൾക്ക് തിരിച്ചടി നൽകിയപ്പോൾ രാജ്യത്തുള്ള ചിലർ കരയുന്നു. പാകിസ്താന്റെ മുഖംമൂടി ലോകത്തിനു മുന്നിൽ വലിച്ചുകീറിയപ്പോൾ ചിലർ പാകിസ്താനെ പിന്തുണയ്ക്കുന്നതിനെപ്പറ്റി സംസാരിച്ച് തുടങ്ങിയെന്നും ഉത്തർപ്രദേശിലെ അംറോഹയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ മോദി ആരോപിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇന്ത്യ ഒരിക്കൽപ്പോലും ലജ്ജിച്ച് മറ്റുള്ളവർക്ക് മുന്നിൽ മുഖംകുനിക്കാൻ താൻ അനുവദിച്ചിട്ടില്ല. ശക്തമായ ഭരണകൂടം രാജ്യത്ത് ഉള്ളതുകൊണ്ടാണിത്. ഇന്ന് ലോകം മുഴുവൻ ആദരവോടെയാണ് ഇന്ത്യയെ നോക്കുന്നത്. എന്തുകൊണ്ടാണ് ഇതെന്ന് അറിയുമോ ? ആരാണ് ഇതിനു പിന്നിലെന്ന് അറിയുമോ ? പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല ഇതിന്റെയൊന്നും പിന്നിൽ. 125 കോടി ഇന്ത്യക്കാരാണ് ഇതിന്റെയെല്ലാം നേട്ടം അവകാശപ്പെട്ടവർ - പ്രധാനമന്ത്രി മോദി പറഞ്ഞു. കോൺഗ്രസും എസ്.പിയും ബിഎസ്പിയും നിങ്ങളുടെയെല്ലാം ഭാവി അപകടത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പരമോന്നത സിവിലിയൻ അവാർഡ് നൽകി ആദരിച്ചതിന്റെ പേരിൽ യു.എ.ഇ ഭരണകൂടത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതോടെ കൂടുതൽ ദൃഢമായി. അവാർഡ് നൽകിയതിന് യു.എ.ഇ സർക്കാരിനും ആരാജ്യത്തെ ജനങ്ങൾക്കും നന്ദി പറയുന്നു. നരേന്ദ്രമോദിക്ക് ലഭിച്ച അവാർഡല്ല, രാജ്യത്തെ ജനങ്ങൾക്ക് ലഭിച്ച അവാർഡാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. Content Highlights:PM Narendra Modi, UP, Amroha, Balakot airstrike
from mathrubhumi.latestnews.rssfeed http://bit.ly/2UvVTjG
via
IFTTT
No comments:
Post a Comment