ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അറിയിച്ച് സ്പീക്കർ സുമിത്ര മഹാജൻ. എട്ട് തവണ ഇൻഡോറിൽ നിന്ന് എംപിയായിട്ടുള്ള സുമിത്ര മഹാജൻ അതൃപ്തി അറിയിച്ചാണ് മത്സര രംഗത്ത് നിന്ന് പിൻവാങ്ങിയത്. ഇൻഡോർ സീറ്റിൽ പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് അവർ പ്രവർത്തകർക്ക് തുറന്ന കത്തെഴുതി. ഇൻഡോർ സീറ്റിൽ ബിജെപി ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്ത് കൊണ്ടാണ് ഇങ്ങനെയൊരു അനിശ്ചിതാവസ്ഥ. ഒരു പ്രത്യേക തീരുമാനമെടുക്കാൻ പാർട്ടി വൈമുഖ്യം കാണിക്കുന്നുണ്ടെന്ന് തോന്നുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി സീറ്റിനെ സംബന്ധിച്ച് ഞാൻ നേരത്തെ സംസാരിച്ചിരുന്നു. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന കാര്യത്തിൽ അവർക്ക് ഒരു മടിയുള്ളത് പോലെ തോന്നുന്നു. അത് കൊണ്ടാണ് ഞാനീ പ്രഖ്യാപനം നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുന്നില്ല. ഇനി പാർട്ടിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം- സുമിത്ര മഹാജന്റെ കത്തിൽ പറയുന്നു. 75 വയസ് കടന്ന മുതിർന്ന നേതാക്കളെ ഇത്തവണ മത്സരിപ്പിക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചിരുന്നു. പാർട്ടി സ്ഥാപാക നേതാക്കളായ മുരളീ മനോഹർ ജോഷിക്കും എൽ.കെ.അദ്വാനിക്കും ഈയൊരു മാനദണ്ഡമനുസരിച്ച് സീറ്റ് നിഷേധിച്ചിരുന്നു. ഇരുവരും തീരുമാനത്തിൽ അതൃപ്തി പ്രകടമാക്കുകയും ചെയ്തിരുന്നു. നിലവിലെ സ്പീക്കറായ സുമിത്ര മഹാജൻ മത്സരിക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനമെങ്കിലും ആദ്യഘട്ടത്തിൽ അവർ പിൻമാറാൻ തയ്യാറായിരുന്നില്ല. ഇത് ബിജെപിയെ കുഴക്കിയിരുന്നു. ഇൻഡോറിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ മറ്റു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇൻഡോറിൽ മാത്രം അനിശ്ചിത്വം തുടരുന്നതിനിടെയാണ് സുമിത്ര മഹാജൻ സ്വയം പിൻമാറുകയാണെന്ന് അറിയിച്ചത്. Content Highlights:Sumitra Mahajan not to contest Lok Sabha election-bjp indore
from mathrubhumi.latestnews.rssfeed http://bit.ly/2ONiov9
via
IFTTT
No comments:
Post a Comment