പ്രാര്‍ഥനകള്‍ വിഫലം, അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

പ്രാര്‍ഥനകള്‍ വിഫലം, അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി

കോലഞ്ചേരി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ് ഗുരുതരവസ്ഥയിൽ കഴിഞ്ഞിരുന്ന ഏഴുവയസുകാരൻ മരിച്ചു. തലയോട്ടിക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. മർദ്ദനത്തെ തുടർന്ന് കഴിഞ്ഞ 10 ദിവസമായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ദിവസങ്ങൾക്ക് മുമ്പുതന്നെ ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചിരുന്നു. കഴിഞ്ഞ 10 ദിവസമായി ആശുപത്രിയിലെ ഡോക്ടർമാരും സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ ഡോക്ടർമാരും ഏഴുവയസുകാരന്റെ ജീവൻ നിലനിർത്താൻ പരിശ്രമിക്കുകയായിരുന്നു. 10 ദിവസം മുമ്പാണ് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ് അബോധാവസ്ഥയിലായ കുട്ടിയെ കോലഞ്ചേരി ആശുപത്രിയിലെത്തിച്ചത്. അരമണിക്കൂറോളം വൈകിയാണ് കുട്ടിയെ ആശുപത്രയിലെത്തിച്ചത്. അപ്പോൾ മുതൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമങ്ങൾ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായി. എന്നാൽ മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു. ചികിത്സ തുടരവേ അൽപം മുമ്പ് കുട്ടിയുടെ രക്തസമ്മർദ്ദം അപകടമാം വിധം താഴുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. Content Highlights:Thodupuzha 7 year old child died


from mathrubhumi.latestnews.rssfeed http://bit.ly/2UsHMf1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages