മലപ്പുറം: മുസ്ലീം ലീഗിനെതിരായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ 'വൈറസ്' പരാമര്‍ശത്തിനെതിരെ ലീഗ് നിയമനടപടിക്കൊരുങ്ങുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കക. പരാതി ശനിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു.
മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിനെ അത് ബാധിച്ചിരിക്കുകയാണെന്നും വയനാട്ടില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കുമെന്നും യോഗി ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയതിനു പിന്നാലെയായിരുന്നു യോഗിയുടെ ട്വീറ്റ്.
मुस्लिम लीग एक वायरस है। एक ऐसा वायरस जिससे कोई संक्रमित हो गया तो वो बच नहीं सकता और आज तो मुख्य विपक्षी दल कांग्रेस ही इससे संक्रमित हो चुका है। सोचिये अगर ये जीत गए तो क्या होगा ? ये वायरस पूरे देश मे फैल जाएगा।— Chowkidar Yogi Adityanath (@myogiadityanath) April 5, 2019
from mangalam.com http://bit.ly/2OUOPYG
via IFTTT
No comments:
Post a Comment