രാജ്‌നാഥ് സിങ്ങിനെതിരെ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

രാജ്‌നാഥ് സിങ്ങിനെതിരെ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥി

ലഖ്നൗ: കേന്ദ്രമന്ത്രി രാജ്നാഥ് സിങ് മത്സരിക്കുന്ന ലഖനൗ മണ്ഡലത്തിൽ മുൻ ബിജെപി നേതാവായ ശത്രുഘ്നൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ മത്സരിച്ചേക്കും. സമാജ്വാദി പാർട്ടിയുടെ സ്ഥാനാർഥിയായിട്ടാകും പൂനം സിൻഹ മത്സരിക്കുക. പൂനത്തിന് ബിഎസ്പിയുടെ പിന്തുണയുമുണ്ടാകും.ലഖ്നൗവിൽ സ്ഥാനാർഥിയെ നിർത്തില്ലെന്നും പ്രതിപക്ഷ സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്നുമാണ് കോൺഗ്രസും അറിയിച്ചിരിക്കുന്നത്. ബിജെപി ടിക്കറ്റ് നൽകാത്തതിനെ തുടർന്ന് ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചിരിക്കുകയാണ്. ഏപ്രിൽ ആറിന് ഡൽഹിയിൽ വെച്ച് ഔദ്യോഗികമായി ശത്രുഘ്നൻ സിൻഹ കോൺഗ്രസ് അംഗ്വത്വം സ്വീകരിക്കും. ഇതിനിടെയാണ് ഭാര്യ ഉത്തർപ്രദേശിൽ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്നത്. ലഖ്നൗവിലെ വോട്ടർമാരിൽ 1.3 ലക്ഷം പേർ സിന്ധികളാണ്. നാലുലക്ഷത്തോളം കായസ്ത വിഭാഗങ്ങളുമുണ്ട്. പൂനം സിൻഹ സിന്ധി വിഭാഗത്തിൽ നിന്നുള്ളയാളാണ്. അതേസമയം ശത്രുഘ്നൻ സിൻഹ കായസ്ത വിഭാഗക്കാരനും. ഈ രണ്ടുവിഭാഗങ്ങളുടെയും ഒപ്പം എസ്.പി., ബിസ്പി പാർട്ടികളുടെ പരമ്പരാഗത പിന്നാക്ക, മുസ്ലീം വോട്ടുകളും കിട്ടിയാൽ വിജയം അനായാസമാകുമെന്നാണ് പ്രതിപക്ഷ സഖ്യം കരുതുന്നത്. 2014ലെ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്തതിന്റെ 55.7 ശതമാനം വോട്ടുകൾ നേടിയാണ് രാജ്നാഥ് സിങ് വിജയിച്ചത്. ലഖ്നൗ തങ്ങളുടെ അടിയുറച്ച മണ്ഡലമാണെന്നാണ് ബിജെപിയുടെ അവകാശവാദം. Content Highlights:Shatrughan Sinha's wife Poonam to fight against Rajnath Singh in Lucknow


from mathrubhumi.latestnews.rssfeed http://bit.ly/2uObtIS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages