കോട്ടയം: കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധി വയനാട് കളക്ടറേറ്റിൽ നാമനിർദേശപത്രിക സമർപ്പിച്ച് അധികം കഴിയും മുമ്പ് കോട്ടയത്തിന്റെ സ്വന്തം ഇ.കെ.രാഹുൽ ഗാന്ധിയും പത്രിക സമർപ്പിച്ചു. എന്നാൽ, മാധ്യമങ്ങളിലെ ഈ വാർത്തയ്ക്കപ്പുറം ഇ.കെ.രാഹുൽ ഗാന്ധിയുടെ എരുമേലി മുട്ടപ്പള്ളി ഇയാനത്തോട്ടം വീട്ടിൽ അമ്മ വൽസമ്മയോ ഇളയ സഹോദരൻ ഇ.കെ.രാജീവ് ഗാന്ധിയോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. അവൻ ഒരു വാക്ക് പോലും പറഞ്ഞില്ല. ഞാനോ അമ്മയോ ഒന്നും അറിഞ്ഞില്ല. ബുധനാഴ്ച രാവിലെ മുതൽ വിളിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, ഫോൺ സ്വിച്ച് ഓഫായിരുന്നു -സഹോദരൻ രാജീവ് ഗാന്ധി പറഞ്ഞു. മുട്ടപ്പള്ളി കവലയിലെ ഒരു ചെറിയ ചായക്കടയിൽ വാർത്ത പങ്കുവെയ്ക്കുമ്പോൾ നാട്ടുകാർക്കും അത്ഭുതം. എന്നാലും ഒരു വാക്ക് പോലും പറഞ്ഞില്ല. കഴിഞ്ഞ 31-ന് മുട്ടപ്പള്ളി ടി.വി.എച്ച്.എസിലെ പ്രധാനാധ്യാപികയുടെ യാത്രയയപ്പുവേളയിൽ രാഹുൽ നാട്ടിൽ വന്നിരുന്നു. പൂർവവിദ്യാർഥിയായ രാഹുൽ അന്ന് സ്കൂളിൽ നാടൻ പാട്ടുകൾ അവതരിപ്പിച്ചാണ് മടങ്ങിയത്, നാട്ടുകാർ പറയുന്നു. അച്ഛൻ കുഞ്ഞുമോനാണ് ഗാന്ധി കുടുംബത്തിന്റെ പേരുകൾ കടമെടുത്ത് മക്കൾക്ക് നൽകിയത്. പിൽക്കാലത്ത് അച്ഛൻ ഇടതുപക്ഷ അനുകൂലിയായെങ്കിലും മക്കളുടെ പേരിൽ മാറ്റമുണ്ടായില്ല. ഇരുവരുടെയും എസ്.എസ്.എൽ.സി. ബുക്ക് ഉൾപ്പെടെ എല്ലാ രേഖകളിലും അങ്ങനെ ആ പേരുകൾ ചേർക്കപ്പെട്ടു. അടുത്തയിടെ സംസ്ഥാന സർക്കാരിന്റെ നാടൻ കലാകാരന്മാർക്കുള്ള അവാർഡ് തേടിയെത്തിയിരുന്ന രാഹുൽ ഗാന്ധി തിരുവനന്തപുരം കാര്യവട്ടം കാന്പസിൽ പിഎച്ച്.ഡി. െചയ്യുകയാണ്. ഇടമലക്കുടിയിലെ ആദിവാസികൾക്കിടയിലെ പ്രത്യേക നാടൻപാട്ടുകളാണ് രാഹുലിന്റെ ഗവേഷണ വിഷയം. ഭാര്യ രഞ്ജിയും മകൻ ൈസന്ധവുമായി തിരുവനന്തപുരത്താണ് താമസം. വർഷങ്ങൾക്കു മുന്പ് എരുമേലി കേന്ദ്രീകരിച്ച് തുടി നാട്ടറിവ് കൂട്ടമെന്ന െപ്രാഫഷണൽ നാടൻ കലാരൂപ ട്രൂപ്പിന് തുടക്കമിട്ടത് രാഹുലാണ്. ഈ നാടൻ കലാപരിപാടി സംഘവുമായി കേരളം മുഴുവൻ യാത്രകൾ ചെയ്യാറുണ്ട്. കൂടാതെ ഫോക് ലോർ അക്കാദമിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ഇതിനിടയിൽ കലോത്സവങ്ങളിൽ നാടൻ പാട്ടുകളുടെ സ്ഥിരം ജഡ്ജുകളിൽ ഒരാൾകൂടിയാണ് രാഹുൽ ഗാന്ധി. രാഹുലിന് രാഷ്ട്രീയേമയില്ല. ഞാൻ ഒരു ഇടതുപക്ഷ അനുഭാവിയാണ്, സഹോദരൻ രാജീവ് പറയുന്നു. കേറ്ററിങ് തൊഴിലാളിയാണ് രാജീവ്. content highlights:ek rahul gandhi, wayanad, ek rajeev gandhi
from mathrubhumi.latestnews.rssfeed http://bit.ly/2KbciWD
via
IFTTT
No comments:
Post a Comment