ആക്‌സിസ് ബാങ്ക് 50ലേറെ മാനേജര്‍മാരെ പിരിച്ചുവിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

ആക്‌സിസ് ബാങ്ക് 50ലേറെ മാനേജര്‍മാരെ പിരിച്ചുവിട്ടു

മുംബൈ: പ്രവർത്തനം അടിമുടി മാറ്റുന്നതിന്റെ ഭാഗമായി ആക്സിസ് ബാങ്ക് അമ്പതിലേറെ മാനേജർമാരെ പിരിച്ചുവിട്ടു. കോർപ്പറേറ്റ് ബാങ്കിങ്, റീട്ടെയിൽ ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചുവന്നിരുന്ന മിഡ് ലെവൽ മാനേജർമാരെയാണ് പിരിച്ചുവിട്ടത്. ബാങ്കിന്റെ പ്രവർത്തന ഘടന മാറ്റുന്നതോടൊപ്പം ചെലവുചുരുക്കലും പിരിച്ചുവിടലിന്റെ ഭാഗമാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ബാങ്കിൽ പുതിയ സിഇഒ അധികാരമേറ്റശേഷമാണ് ഘടനാപരമായ മാറ്റങ്ങൾ. ഉത്പാദന ക്ഷമതയും പ്രവർത്തന ക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് ബാങ്ക് പ്രതികരിച്ചു. കഴിഞ്ഞ ജനുവരിയിലാണ് പുതിയ സിഇഒ ആയി അമിതാഭ് ചൗധരി ചാർജെടുത്തത്. നഷ്ടസാധ്യത കുറച്ച് മികച്ച വളർച്ച നേടുകയെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.


from mathrubhumi.latestnews.rssfeed http://bit.ly/2OQlPRu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages