ശ്രീനഗർ: പൊതുതിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ കശ്മീർ വിഘടനവാദകളുടെ ആഹ്വാനം. വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗീലാനിയാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ കശ്മീരി ജനതയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജനാധിപത്യ പക്രിയയിലെ പ്രധാനപ്പെട്ട ഭാഗമാണ് തിരഞ്ഞെടുപ്പുകൾ. എന്നാൽ ഇവിടെയെങ്ങും ജനാധിപത്യത്തിന്റെ തരിപോലും കാണാനില്ലെന്ന് ഗീലാനി ആരോപിച്ചു. ഈ നാട്ടിലെ ജനങ്ങൾ നിലവിലെ സാഹചര്യങ്ങളിൽ സംതൃപ്തരല്ലെന്നും ഗീലാനി പറയുന്നു. ജമ്മു കശ്മീരിലെ വിഘടനവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമി, ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ട് എന്നീ സംഘടനകളേ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ വിഘടനവാദികൾ തീരുമാനിച്ചിരിക്കുന്നത്. 1996 ൽ ഇതേപോലെ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ വിഘടനവാദികൾ ആഹ്വാനം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഭംഗിയായി നടന്നാൽ അത് കേന്ദ്രസർക്കാരിന്റെ നിലപാടുകളോടുള്ള ആഭിമുഖ്യമായി സർക്കാർ വ്യഖ്യാനിക്കുമെന്ന് ഭയന്നാണ് വിഘടനവാദികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നത്. 1996 മുതൽ തിരഞ്ഞെടുപ്പ് ബഹിശഷ്കരിക്കാൻ വിഘടനവാദികൾ ആഹ്വാനം ചെയ്യാറുണ്ട്. ഇത്തവണ വിഘടനവാദികൾക്കെതിരെ കേന്ദ്രസർക്കാർ നിലപാട് കടുപ്പിക്കുകയാണ്. രണ്ട് സംഘടനകളെ നിരോധിച്ചതിന് പുറമെ നിരവധി വിഘടനവാദി നേതാക്കളെ ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിന് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആറ് ലോക്സഭാ സീറ്റുകളുള്ള ജമ്മു കശ്മീരിൽ അഞ്ച് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. Content Highlights:Separatists launching poll boycott campaign in Kashmir
from mathrubhumi.latestnews.rssfeed http://bit.ly/2I10If4
via
IFTTT
No comments:
Post a Comment