പച്ച വൈറസ് പരാമര്‍ശം: ലീഗിനെതിരായ ആദിത്യനാഥിന്റെ ട്വീറ്റുകള്‍ നീക്കംചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

പച്ച വൈറസ് പരാമര്‍ശം: ലീഗിനെതിരായ ആദിത്യനാഥിന്റെ ട്വീറ്റുകള്‍ നീക്കംചെയ്തു

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനകൾ അടങ്ങിയ ട്വീറ്റുകൾ ട്വിറ്റർ നീക്കംചെയ്തു. മുസ്ലിം ലീഗിനെ പച്ച വൈറസ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഏപ്രിൽ അഞ്ചിന് പോസ്റ്റ് ചെയ്ത ട്വീറ്റുകളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം ട്വിറ്റർ നീക്കം ചെയ്തത്. വൈറസ് പരാമർശത്തിന്റെ പേരിൽ മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് നടപടി. വർഗീയ പ്രസ്താവനകൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയിരുന്നു. കൂടാതെ,അപകീർത്തിപരവും പ്രകോപനപരവുമായ പ്രസംഗത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിന് ആദിത്യനാഥിന് 72 മണിക്കൂർ വിലക്കേർപ്പെടുത്തിയിരുന്നു. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ നേരത്തെ യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തത്. മുസ്ലിം ലീഗ് ഒരു വൈറസാണെന്നും ഈ വൈറസ് കോൺഗ്രസ് പാർട്ടിയെ ബാധിച്ചിരിക്കുകയാണെന്നും ആദിത്യനാഥ് ട്വിറ്ററിൽ പറഞ്ഞിരുന്നു. കോൺഗ്രസ് വിജയിച്ചാൽ അവരെ ബാധിച്ച വൈറസ് ഇന്ത്യ മുഴുവൻ വ്യാപിക്കുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം മൊത്തം 31 ട്വിറ്റർ പേജുകളിൽനിന്നുള്ള 34 ട്വീറ്റുകൾ ട്വിറ്റർ നീക്കംചെയ്തിട്ടുണ്ട്. ഇതിൽ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്, ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ, ബിജെപി യുവജനവിഭാഗം ദേശീയ പ്രസിഡന്റ് ഹർഷ് സംഘവി, ശിരോമണി അകാലിദൾ എംഎൽഎ എം.എസ് ശിർസ തുടങ്ങിയവരുടെ ട്വീറ്റുകൾ ഉൾപ്പെടുന്നു. Content Highlights:Twitter Withholds Yogis Muslim League Virus Tweets, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2V99s8I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages