കണ്ണൂര്‍ : ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കെ.സുധാരകന്‍ പുറത്തിറക്കിയ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്.
ഇടത് സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതിയെ അപമാനിക്കുന്ന വീഡിയോയാണ് സുധാകരന്‍ പുറത്തിറക്കിയ വീഡിയോയെന്ന് നേരത്തെ സിപിഎം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ കമ്മിഷന്‍ നടപടി.
from mangalam.com http://bit.ly/2PhJRFC
via IFTTT
No comments:
Post a Comment