ഗുജറാത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും അപ്രതീക്ഷിത മഴയും പൊടിക്കാറ്റും; 32 മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

ഗുജറാത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും അപ്രതീക്ഷിത മഴയും പൊടിക്കാറ്റും; 32 മരണം

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും പൊടിക്കാറ്റിലും 32 പേര്‍ മരണപ്പെട്ടു. മധ്യപ്രദേശില്‍ 16 പേരും രാജസ്ഥാനില്‍ ആറും ഗുജറാത്തില്‍ 10 പേരുമാണ് മരിച്ചതായി പ്രാഥമിക വിവരം.

രണ്ടു ദിവസത്തിനുള്ളിലാണ് മൂന്നു സംസ്ഥാനങ്ങളിലും അപ്രതീക്ഷിതമായി ഇടിയോട് കൂടിയ മഴ എത്തിയത്. അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും ഈര്‍പ്പം നിറഞ്ഞ കാറ്റ് വീശിയതും അപ്രതീക്ഷിതമായ ഉഷ്ണക്കാറ്റുമാണ് മഴയ്ക്ക് കാരണമായത്.

മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം സഹായം അനുവദിച്ചു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും അനുശോചനം രേഖപ്പെടുത്തി. 'ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായുണ്ടായ കാലംതെറ്റിയ കനത്ത മഴയില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു എന്നതില്‍ തനിക്ക് ഏറെ മനോവേദനയുണ്ടെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദുഃഖാര്‍ത്തരായ കുടുംബത്തിനൊപ്പമാണ് താന്‍. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.



from mangalam.com http://bit.ly/2GmEb8Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages