ഓഹരി വിപണി ഉയര്‍ന്നനിലവാരത്തില്‍; നിക്ഷേപകര്‍ സ്വര്‍ണത്തിലേയ്ക്ക് തിരിഞ്ഞേക്കാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

ഓഹരി വിപണി ഉയര്‍ന്നനിലവാരത്തില്‍; നിക്ഷേപകര്‍ സ്വര്‍ണത്തിലേയ്ക്ക് തിരിഞ്ഞേക്കാം

മുംബൈ: അക്ഷയ ത്രിതീയ പ്രമാണിച്ച് ഇത്തവണ സ്വർണത്തിന് ആവശ്യകത കൂടാൻ സാധ്യത. ഈ വർഷം രണ്ടാം പകുതിയിൽ മികച്ച നേട്ടം സ്വർണത്തിൽനിന്ന് ലഭിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഓഹരി വിപണിയിൽ വൻ ചാഞ്ചാട്ടം പ്രകടമാകുന്നതും സൂചികകൾ ഉയർന്ന നിലവാരത്തിൽ തുടരുന്നതും സ്വർണത്തിലേയ്ക്ക് നിക്ഷേപകരെ ആകർഷിച്ചേക്കാം. അതോടൊപ്പം അക്ഷയ ത്രിതീയയ്ക്ക് സ്വർണ വാങ്ങുന്നത് ഉത്തമമാണെന്നാണ് ഭാരതീയ വിശ്വാസം. മെയ് 7നാണ് അക്ഷയ ത്രിതീയ. ഈവർഷം രണ്ടാം പകുതിയിൽ സ്വർണത്തിന്റെ വില ട്രോയ് ഔൺസിന് 1,250-1350 ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നേക്കാമെന്നാണ് ആഗോള വിപണിയിൽനിന്നുള്ള സൂചന. സെൻസെക്സ് 39,000 കടന്ന നിലയ്ക്ക് ഇതിനുള്ള സാധ്യത കൂടുതലാണ്. ഓഹരി സൂചികകൾ ഉയർന്നു നിൽക്കുന്നത് നിക്ഷേപകരെ ഓഹരിയിൽനിന്ന് സ്വാഭാവികമായും അകറ്റിയേക്കാം. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതും സ്വർണത്തിന്റെ ആവശ്യകത വർധിപ്പിക്കും. 23,800 രൂപയാണ് കേരളത്തിൽ ഏപ്രിൽ 27ലെ സ്വർണ വില. ഏപ്രിൽ 18ന് 23,480 രൂപവരെ താഴുകയും ചെയ്തിരുന്നു. അതേസമയം, ഏപ്രിൽ ഒമ്പതിനാകട്ടെ ഒരു മാസത്തെ ഉയർന്ന നിലവാരമായ 23,920 നിലവാരത്തിലേയ്ക്ക് ഉയരുകയും ചെയ്തിരുന്നു.


from mathrubhumi.latestnews.rssfeed http://bit.ly/2We8Nk0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages