ദിവസങ്ങൾക്ക് മുമ്പാണ് ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കിയത്. എങ്കിലും ജനപ്രിയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് ഇപ്പോഴും ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമായിട്ടില്ല. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് കേസിൽ വാദം കേട്ട ജസ്റ്റിസുമാരായ എൻ. കിരുബാകരൻ, എസ്.എസ്. സുന്ദർ എന്നിവരുടെ ബെഞ്ചാണ് ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ഉത്തരവിറക്കിയത്. അശ്ലീല വീഡിയോകൾ തടയും എന്ന വ്യവസ്ഥയിലാണ് നിരോധനം നീക്കിയത്. വ്യവസ്ഥ ലംഘിച്ച് ഏതെങ്കിലും ഉള്ളടക്കം ടിക് ടോക്കിൽ പ്രത്യക്ഷപ്പെട്ടാൽ അത് കോടതി അലക്ഷ്യമാവുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ടിക് ടോക്ക് ഉടമസ്ഥ സ്ഥാപനം ബൈറ്റ് ഡാൻസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതി വിധി റദ്ദാക്കാതിരുന്ന സാഹചര്യത്തിലാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ടിക് ടോക്ക് ആപ്പ് നീക്കം ചെയ്തത്. നിരോധനം നീക്കിയിട്ടും ആപ്പിളും ഗൂഗിളും എന്തുകൊണ്ടാണ് ടിക് ടോക്ക് ഉപയോക്താക്കൾക്ക് ലഭ്യമാക്കാത്തത് എന്ന് വ്യക്തമല്ല. Content Highlights:TikTok app still not available for download
from mathrubhumi.latestnews.rssfeed http://bit.ly/2VsMVEk
via
IFTTT
No comments:
Post a Comment