കേരളത്തിലടക്കം സ്ഫോടനം നടക്കുമെന്ന ഭീഷണി വ്യാജം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

കേരളത്തിലടക്കം സ്ഫോടനം നടക്കുമെന്ന ഭീഷണി വ്യാജം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

ബെംഗളൂരു: കേരളം ഉൾപ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണം ഉണ്ടാകുമെന്നഭീഷണി വ്യാജമാണെന്ന് കർണാടക പോലീസ്. ബെംഗളൂരു പോലീസിന് വ്യാജ സന്ദേശം നൽകിയ ആൾ അറസ്റ്റിലായി. 65-കാരനായ ലോറി ഡ്രൈവർ സ്വാമി സുന്ദര മൂർത്തിയാണ് പോലീസിന്റെ പിടിയിലായത്. ബെംഗളൂരു പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മുമ്പും വ്യാജ സന്ദേശം നൽകിയതിന് പിടിയിലായ ആളാണ്സുന്ദരമൂർത്തി. ഇയാൾ വിരമിച്ച സൈനികനാണ്.തന്റെ മകൻകാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടയാളാണ്. ശ്രീലങ്കയിൽ ഭീകരാക്രമണമുണ്ടായിട്ടും ഇന്ത്യ വേണ്ടത്ര ജാഗ്രപുലർത്തുന്നില്ലെന്ന് തനിക്ക് തോന്നി. ഇന്ത്യയിൽ ഭീകരാക്രമണത്തിനുള്ള സൂചനയുണ്ടെന്നുള്ള തോന്നലും എല്ലാവരും ജാഗ്രതപാലിക്കാനുമാണ് ഇത്തരത്തിൽ ഫോൺ ചെയ്യാനിടയാക്കിയതെന്നും സുന്ദര മൂർത്തി പോലീസിനോട് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് വരികയാണെന്ന്ബെംഗളൂരു റൂറൽ എസ്പി അറിയിച്ചു. കർണാടക പോലീസിന് ലഭിച്ച ഫോണിലൂടെയുള്ള ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കേരളത്തിലടക്കം സുരക്ഷ ശക്തമാക്കിയിരുന്നു. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിൽ ഭീകരാക്രമണമുണ്ടാകുമെന്നായിരുന്നു ഭീഷണി.വെള്ളിയാഴ്ച വൈകീട്ടാണ് ബെംഗളൂരു സിറ്റി പോലീസിന് ഇതുസംബന്ധിച്ച ടെലഫോൺ സന്ദേശം ലഭിച്ചത്. തമിഴും ഹിന്ദിയും കലർന്ന ഭാഷയിൽ വിളിച്ചയാൾ സ്വാമി സുന്ദർ മൂർത്തിയെന്ന ലോറി ഡ്രൈവറാണെന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നു. കേരളവും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനനഗരങ്ങളിൽ ട്രെയിനുകളിൽ ഭീകരാക്രമണമുണ്ടാകുമെന്നും 19 ഭീകരവാദികൾ തമിഴ്നാട്ടിലെ രാമനാഥപുരത്ത് എത്തിയിട്ടുണ്ടെന്നുമായിരുന്നു ഇയാളുടെ സന്ദേശം. ഭീഷണി സന്ദേശത്തിന്റെ പശ്ചാലത്തലത്തിൽ കർണാടക പോലീസ് മേധാവി മറ്റുസംസ്ഥാനങ്ങളിലെ പോലീസ് മേധാവികൾക്ക് ജാഗ്രതാ നിർദേശം നൽകുകയായിരുന്നു. Content Highlights:terror attack threat is fake- karnataka police arrested a lorry driver


from mathrubhumi.latestnews.rssfeed http://bit.ly/2DEkYz7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages