ന്യൂഡല്‍ഹി: വാര്‍ത്താസമ്മേളനത്തിടെ ബിജെപി എം.പി ജി.വി.എല്‍ നരസിംഹ റാവുവിനു നേരെ അഞ്ജാതന്‍ ചെരിപ്പെറിഞ്ഞു. ഡല്‍ഹിയഇല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് ഹാളില്‍ ഉണ്ടായിരുന്ന ആള്‍ പെട്ടെന്ന് എഴുന്നേറ്റ് ചെരിപ്പെറിഞ്ഞത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ബലമായി അഞ്ജാതനെ പിടിച്ച് പുറത്താക്കുകയായിരുന്നു.
ബിജെപി ദേശീയ ആസ്ഥാനത്ത് ആണ് സംഭവം. പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി എംപി ആരോപിച്ചു. മലേഗാവ് സ്‌ഫോടന കേസിലെ പ്രതി സാധ്വി പ്രഗ്യാ സിംഗ് താക്കൂറിന്റെ ബിജെപി പ്രവേശം വിശദീകരിക്കാനാണ് എംപി വാര്‍ത്താസമ്മേളനം നടത്തിയത്. ഇവര്‍ മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
#WATCH Delhi: Shoe hurled at BJP MP GVL Narasimha Rao during a press conference at BJP HQs .More details awaited pic.twitter.com/7WKBWbGL3r— ANI (@ANI) April 18, 2019
താന്‍ ഔപചാരികമായി ബി.ജെ.പിയില്‍ ചേര്‍ന്നുവെന്നും പാര്‍ട്ടിക്കു വേണ്ടി മത്സരിക്കുമെന്നും ഉറപ്പായും വിജയിക്കുമെന്നും അത് തനിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും അവര്‍ പറഞ്ഞു. ഭോപ്പാലിലെ ബി.ജെ.പി ഓഫീസില്‍ എത്തി മുതിര്‍ന്ന നേതാക്കളായ ശിവരാജ് സിംഗ് ചൗഹാന്‍, രാംലാല്‍ തുടങ്ങിയവരുമായും സാധ്വി പ്രഗ്യാസിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.
from mangalam.com http://bit.ly/2UF5y8e
via IFTTT
No comments:
Post a Comment