കൊച്ചി; അമ്മയുടെ മർദനത്തെ തുടർന്ന് പരിക്കേറ്റ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 3 വയസുകാരന്റെ നില ഗുരുതരമായി തുടരുന്നു. അടുത്ത 48 മണിക്കൂർ നിർണായകമാണെന്ന് മെഡിക്കൽ റിപ്പോർട്ടിലൂടെ ആശുപത്രി അധികൃതർ വ്യക്തമാക്കി. തലച്ചോറിന്റെ വലതുഭാഗം പൂർണമായി പരിക്കേറ്റ നിലയിലാണ്. ശസ്ത്രക്രിയയിലൂടെ തലച്ചോറിലെ രക്തസ്രാവം പൂർണമായും നിയന്ത്രിക്കുകയും രക്തം കട്ടപിടിച്ചു കിടന്നത് ഭാഗികമായി നീക്കം ചെയ്യുകയും ചെയ്തു. കുട്ടി അപകടനില തരണം ചെയ്തതായി പറയാനാകില്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. കുട്ടി ഇപ്പോഴും വെന്റിലേറ്ററിൽ കോമ അവസ്ഥയിൽ തുടരുകയാണ്, സംശയാസ്പദമായ സാഹചര്യത്തിൽ തലയ്ക്ക് പരിക്കേറ്റ മൂന്നുവയസുകാരനെ ബുധനാഴ്ചയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെട്ടിടത്തിൽ നിന്ന് വീണെന്ന് പറഞ്ഞാണ് മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. മുറിവേറ്റ പാടുകൾക്ക് പുറമേ കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും കണ്ടെത്തിയിരുന്നു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ താനാണ് കുട്ടിയെ മർദിച്ചതെന്ന് അമ്മ മൊഴിനൽകി. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയിൽ നിന്നുള്ള കുടുംബം 20 ദിവസം മുമ്പാണ് കേരളത്തിലെത്തിയത്. Content Highlight: 3 years old boy from Aluva continue coma stage
from mathrubhumi.latestnews.rssfeed http://bit.ly/2PgrUad
via
IFTTT
No comments:
Post a Comment