ബംഗാളില്‍ ബി.ജെ.പി-തൃണമുല്‍ അക്രമത്തില്‍ വോട്ടിംഗ് മെഷീന്‍ തകര്‍ത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

ബംഗാളില്‍ ബി.ജെ.പി-തൃണമുല്‍ അക്രമത്തില്‍ വോട്ടിംഗ് മെഷീന്‍ തകര്‍ത്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം. തൃണമുല്‍ കോണ്‍ഗ്രസ് ബി.ജെ.പി സംഘര്‍ഷത്തിനിടെ ബംഗാളില്‍ വോട്ടിംഗ് മെഷീന്‍ തകര്‍ത്തു. ബംഗാളിലെ ചോപ്രയിലാണ് വോട്ടിംഗ് മെഷീന്‍ തകര്‍ത്തത്. നേരത്തെ സി.പി.എം പോളിറ്റ് ബ്യൂറോ എം.പി മുഹമ്മദ് സലീമിന്റെ കാറ് തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. റായ്ഗഞ്ചിലെ സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമായ മുഹമ്മദ് സലീം പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടെ രാവിലെ 11 മണിയോടെയാണ് അക്രമമുണ്ടായത്.

മഹാരാഷ്ട്രിയിലെ ഒസ്മാനാബാദിലെ ഒരു പോളിംഗ് ബൂത്തില്‍ ചിലര്‍ വോട്ട് ചെയ്യുന്നത് വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം തുടങ്ങി. വോട്ടെടുപ്പ് ദിവസം പോളിംഗ് സ്‌റ്റേഷന്റെ നൂറ് മീറ്റിന് അപ്പുറത്തേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകരുതെന്നാണ് തിരഞ്ഞെടുപ്പ് ചട്ടം. വോട്ട് ചെയ്യുന്നത് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്തത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലംഘനവും രഹസ്യബാലറ്റ് എന്ന ആശയത്തിന് വിരുദ്ധവുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

11 സംസ്ഥാനങ്ങളിലായി 95 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍, ത്രിപുര ഈസ്റ്റ് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു. കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുപ്പൂരിലെ വോട്ടെടുപ്പ് റദ്ദാക്കിയത്.



from mangalam.com http://bit.ly/2Pg6yK6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages