പ്രിയങ്ക മത്സരിക്കുമോയെന്നത് സസ്‌പെന്‍സായി തന്നെ നില്‍ക്കട്ടേ- രാഹുല്‍ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

പ്രിയങ്ക മത്സരിക്കുമോയെന്നത് സസ്‌പെന്‍സായി തന്നെ നില്‍ക്കട്ടേ- രാഹുല്‍ഗാന്ധി

ലക്നൗ: കിഴക്കൻ യുപിയുടെ ചുമതല നൽകി എഐസിസി ജനറൽ സെക്രട്ടറിയായി നിയമിതയായ പ്രിയങ്കാഗാന്ധി 2019 ലെ ലോക്സഭാതിരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോ എന്നത് സസ്പെൻസായി തന്നെ തുടരട്ടേയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു രാഹുലിന്റെ പ്രതികരണം.പ്രിയങ്ക മത്സരിക്കുമെന്നോ ഇല്ലെന്നോ വ്യക്തമാക്കാതെയായിരുന്നു രാഹുലിന്റെ പ്രതികരണം. അത് സസ്പെൻസായി നിൽക്കട്ടെ, സസ്പെൻസ് എല്ലായ്പ്പോഴും മോശമാകാറില്ലല്ലോ-രാഹുലിന്റെ മറുപടി ഇങ്ങനെ. വാരാണസിയിൽ മത്സരിക്കുമോ എന്ന ചോദ്യം ആവർത്തിച്ചപ്പോൾ ഞാൻ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല എന്നായിരുന്നു അടുത്ത മറുപടി പാർട്ടി മത്സരിക്കണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ തയാറാണെന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ മോദിക്കെതിരേ മത്സരിക്കാൻ തയാറാണെന്ന് പ്രിയങ്ക ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. ഹൈക്കമാൻഡിന് ഇത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുക്കാൻ സാധിച്ചിട്ടില്ല. Content Highlights:Will Leave You In Suspense Rahul Gandhi On Priyanka Gandhi Loksabha Election 2019


from mathrubhumi.latestnews.rssfeed http://bit.ly/2VT4rOM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages