തിരുവനന്തപുരം: രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുമ്പോൾ യു.ഡി.എഫ്. വലിയ പ്രതീക്ഷയിലാണ്. വയനാടൻ കാറ്റ് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും അനുകൂലമായി വീശുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ, രാഹുലിന്റെ സ്ഥാനാർഥിത്വത്തെ ഇടതുപക്ഷം തുടക്കംമുതലേ ചോദ്യംചെയ്തിരുന്നു. കേരളത്തിലേക്കുള്ള രാഹുലിന്റെ വരവ് ധാർമികമായി ശരിയല്ലെന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചത്. സി.പി.എം., സി.പി.ഐ. പാർട്ടി കോൺഗ്രസുകളിൽ വർഗീയശക്തികളെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാമോയെന്ന ചോദ്യം വലിയ ചർച്ചയായിരുന്നു. സി.പി.എമ്മിൽ പ്രകാശ് കാരാട്ടും കേരളഘടകവും കോൺഗ്രസ് ബന്ധത്തെ നഖശിഖാന്തം എതിർത്തു. ജനറൽ സെക്രട്ടറി യെച്ചൂരിയാകട്ടെ വർഗീയശക്തികളെ അകറ്റിനിർത്താൻ കോൺഗ്രസുമായി ധാരണയുണ്ടാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. കോൺഗ്രസുമായി സഖ്യം വേണ്ടെന്ന നിലപാടിനായിരുന്നു വിജയം. യെച്ചൂരിലൈൻ അംഗീകരിക്കപ്പെട്ടിരുന്നെങ്കിൽ രാഹുൽ വയനാട്ടിലേക്ക് മത്സരിക്കാൻ വരുമായിരുന്നില്ല. കോൺഗ്രസ് സഖ്യത്തെ അടിമുടി എതിർത്ത കേരളഘടകത്തിന് രാഹുൽ വരുന്നതിനെ എങ്ങനെ വിമർശിക്കാനാകുമെന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്. ഇതേസമയം, കോൺഗ്രസുമായി സഖ്യമാകാമെന്ന നിലപാടാണ് സി.പി.ഐ. എടുത്തത്. അതേ സി.പി.ഐ.യുടെ സ്ഥാനാർഥിയാണ് വയനാട്ടിൽ രാഹുലിനെ നേരിടുന്നത് എന്നത് വിരോധാഭാസമായി നിലനിൽക്കുകയും ചെയ്യുന്നു. ഇടതുപക്ഷത്തിന്റെ വിമർശനം * സുരക്ഷിതമണ്ഡലം തേടിയുള്ള ഒളിച്ചോട്ടമാണ് രാഹുലിന്റേത്. * വർഗീയതയ്ക്കെതിരായ പോരാട്ടത്തിലും മതേതരസർക്കാരിന്റെ രൂപവത്കരണത്തിലും ഒപ്പംനിൽക്കുമെന്ന് ഉറപ്പുള്ള ഇടതുപക്ഷത്തിനെതിരേയാണ് രാഹുൽ മത്സരിക്കുന്നത്. അതിൽ ആദർശമില്ല * ബി.ജെ.പി. കൂടുതൽ വെല്ലുവിളിയുയർത്തുന്ന കർണാടകയിലായിരുന്നു അദ്ദേഹം മത്സരിക്കേണ്ടിയിരുന്നത് കോൺഗ്രസിന്റെ മറുപടി * ഇടതുപക്ഷവുമായി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യമില്ല * ബംഗാളിൽപോലും കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകൾ വിട്ടുനൽകി സഖ്യത്തിലേർപ്പെടാൻ സി.പി.എം. തയ്യാറല്ല. * തിരഞ്ഞെടുപ്പിനുശേഷമേ സഖ്യം രൂപംകൊള്ളൂവെന്നാണ് സി.പി.എം നിലപാട്. സർക്കാർരൂപവത്കരണത്തിലും മറ്റും തിരഞ്ഞെടുപ്പിനുമുമ്പുള്ള സഖ്യത്തിനാണ് മുൻതൂക്കം. അതില്ലാത്ത സ്ഥിതിക്ക് വയനാട്ടിൽ മത്സരിക്കുന്നതിൽ എന്താണ് തെറ്റ്? * തിരഞ്ഞെടുപ്പിനുശേഷം എസ്.പി., ബി.എസ്.പി., ആർ.ജെ.ഡി. തുടങ്ങിയ പാർട്ടികളെ കൂട്ടുപിടിച്ച് കോൺഗ്രസിനെ മാറ്റിനിർത്തിക്കൊണ്ടുള്ള സർക്കാരിനായിരിക്കും ഇടതുപക്ഷം ആദ്യപരിഗണന നൽകുക. * ബംഗാളിലെ സ്ഥിതി മോശമായതിനാൽ ഇടതുപക്ഷത്തിന് വലിയ അംഗസംഖ്യ പാർലമെന്റിൽ ഉണ്ടാകാനും സാധ്യതയില്ല Content Highlights:congress-cpim-rahul gandhi wayanad contest
from mathrubhumi.latestnews.rssfeed https://ift.tt/2I2JCMU
via
IFTTT
No comments:
Post a Comment