കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എം.കെ രാഘവനെതിരെ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി. ഒളിക്യാമറിലെ ദൃശ്യങ്ങള്‍ കൃതൃമമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുറിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ കൃതൃമമല്ലെന്നു അന്വഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരമാണ് ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയത്.
ഒരു സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം ആവശ്യപ്പെട്ട് വന്നവരോട് രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളുടെ ആധികാരികതയാണ് പരിശോധിച്ചത്. ടി.വി 9 ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
രാഘവനെതിരായ കോഴ ആരോപണക്കേസില്‍ അന്വേഷണ ചുമതല സി.ഡി.പി വാഹദിനാണ്. നേരത്തെ രണ്ടുതവണ സംഭവത്തില്‍ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്വഷണ സംഘം നോട്ടീസ് അയച്ചിട്ടും തെരഞ്ഞെടുപ്പ് തിരക്കുകള്‍ മൂലം ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു രാഘവന്‍. അവസാനം രാഘവന്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയിരുന്നു.
തനിക്കെതിരെ ഉന്നയിക്കപ്പെട്ട കോഴ ആരോപണത്തിനു പിന്നില്‍ സിപിഎം ആണെന്നും തനിക്കെതിരെ പുറത്തുവന്ന റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു രാഘവന്റെ വാദം. ഇതുസംബന്ധിച്ച് അദ്ദേഹം പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ദൃശ്യങ്ങളുടെ ആധികാരിക പരിശോധിച്ചത്.
from mangalam.com http://bit.ly/2IuxRju
via IFTTT
No comments:
Post a Comment