രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാത്തയാളുടെ ജീവചരിത്രം എന്തിനെടുക്കണം ; മോഡിയുടെ പേരില്‍ എടുക്കേണ്ടത് കോമഡി സിനിമയെന്ന് ഊര്‍മ്മിള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാത്തയാളുടെ ജീവചരിത്രം എന്തിനെടുക്കണം ; മോഡിയുടെ പേരില്‍ എടുക്കേണ്ടത് കോമഡി സിനിമയെന്ന് ഊര്‍മ്മിള

മുംബൈ: നരേന്ദ്രമോഡിയുടെ ജീവചരിത്രം പറയുന്നതിനേക്കാള്‍ നല്ലത് കോമഡി സിനിമ എടുക്കുന്നതാണെന്ന് ബോളിവുഡ് നടിയും മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഊര്‍മ്മിളാ മണ്ഡോദ്ക്കര്‍.

സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയില്‍ എന്തെങ്കിലൂം നല്‍കാന്‍ കഴിയാത്തയാള്‍ക്ക് ജീവചരിത്രം കുറിക്കാന്‍ എന്ത് അര്‍ഹതയാണ് ഉള്ളതെന്നും പ്രധാനമന്ത്രിയെക്കുറിച്ച് എടുക്കാന്‍ നല്ലത് കോമഡി സിനിമയാണെന്നും ഊര്‍മ്മിള പറഞ്ഞു.

അടുത്തിടെ കോണ്‍ഗ്രസിന്റെ ഭാഗമായ ഊര്‍മ്മിളയെനോര്‍ത്ത് മുംബൈയില്‍ സിറ്റിംഗ് എംപി ഗോപാല്‍ ഷെട്ടിക്കെതിരേയാണ് കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്. ജനാധിപത്യത്തിലെ, ദാരിദ്ര്യത്തിലെ, ഇന്ത്യയുടെ മഹത്തായ വൈവിദ്ധ്യം എല്ലാം തകര്‍ക്കപ്പെട്ട സാഹചര്യത്തില്‍ ജീവചരിത്ര സിനിമ വലിയ തമാശയായിരിക്കും. വേണമെങ്കില്‍ ബിജെപിയുടെ പൂര്‍ത്തീകരിക്കാത്ത വാഗ്ദാനങ്ങളുടെ പേരില്‍ ഒരു കോമഡി സിനിമ എടുക്കാനാകുമെന്നും ഊര്‍മ്മിള പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ജനാധിപത്യരാജ്യത്ത് പ്രധാനമന്ത്രി ഒരു വാര്‍ത്താസമ്മേളനം പോലും നടത്താത്തതിനേക്കാള്‍ മോശമായിട്ട് എന്തുണ്ടെന്നും താരം ചോദിച്ചു.

മോഡിയുടെ ആരാധകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിവേക് ഒബ്‌റോയി നായകനായ മോഡിയുടെ ജീവിതം പറയുന്ന 'പി എം നരേന്ദ്രമോഡി' എന്ന സിനിമയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടയിട്ടിരിക്കുകയാണ്.

വോട്ടിംഗിനെ സ്വാധീനിക്കും എന്നതിനാല്‍ ദേശീയ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മതി സിനിമയുടെ റിലീസ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. നേരത്തേ ഊര്‍മ്മിള നടത്തിയതിന് സമാനമായ പരിഹാസം വിവേക് ഒബ്‌റോയി രാഹുല്‍ ഗാന്ധിക്കെതിരേ നടത്തിയിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ജീവചരിത്ര സിനിമ എന്താണ് എടുക്കാത്തത് എന്ന ചോദ്യത്തിന് അദ്ദേഹം എന്താണ് ചെയ്തിട്ടുള്ളതെന്നായിരുന്നു വിവേക് ഒബ്‌റോയിയുടെ മറുചോദ്യം. അങ്ങിനെ സിനിമ മുഴുവനും തായ്‌ലന്റില്‍ ചിത്രീകരിക്കേണ്ടി വരുമെന്നും പറഞ്ഞു. കഴിഞ്ഞമാസമാണ് ഊര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പിടിഐ യ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനം നടത്തിയത്.



from mangalam.com http://bit.ly/2XwCKMp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages