ന്യൂഡൽഹി: നോട്ട് അസാധുവാക്കിയതിന്റെ മറവിൽ വിദേശത്ത് അച്ചടിച്ച വ്യാജകറൻസികൾ മാറ്റിയെടുത്തെന്ന് കോൺഗ്രസ് ആരോപിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം. ആരോപിക്കപ്പെട്ടതുപോലെ വിദേശത്തുനിന്ന് നോട്ട് കൊണ്ടുവരുന്നതിന് ഇന്ത്യൻ വ്യോമസേനയുടെ വിമാനം ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നോട്ടുനിരോധനത്തിനു മുൻപോ നിരോധന കാലയളവിലോ അതിനു ശേഷമോ ഇന്ത്യൻ വ്യോമസേനയുടെ ഒരു വിമാനവും നോട്ടുകൾ കൊണ്ടുവരുന്നതിനായി വിദേശത്തു പോയിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാജ നോട്ടുകൾ വിദേശത്ത് അച്ചടിച്ച് ഇന്ത്യയിലെത്തിച്ചതായും മാറ്റിയെടുത്തതായും കോൺഗ്രസ് നേതാവ് കപിൽ സിബൽ ചൊവ്വാഴ്ച പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിറക്കിയത്. ബേലാപുരിലെ ആർ.ബി.ഐ. ഓഫീസ് വഴി 20,000 കോടി രൂപയുടെ നോട്ടുകൾ മാറ്റി നൽകിയെന്നു വെളിപ്പെടുത്തുന്ന വീഡിയോദൃശ്യങ്ങൾ ചൊവ്വാഴ്ചയാണ് പത്രസമ്മേളനത്തിൽ കപിൽ സിബൽ പുറത്തുവിട്ടത്. കറൻസി ഇടപാടുകൾക്ക് നേതൃത്വം നൽകിയ മുൻ റോ ഉദ്യോഗസ്ഥൻ രാഹുൽ റാത്തരേക്കർ മുംബൈയിലെ ഒരു ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ വെളിപ്പെടുത്തിയ വിവരങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. കാബിനറ്റ് സെക്രട്ടേറിയറ്റിലെ രാഹുലിന്റെ തിരിച്ചറിയൽ കാർഡും കപിൽ സിബൽ മാധ്യമങ്ങൾക്കു മുമ്പാകെ പ്രദർശിപ്പിച്ചിരുന്നു. വിദേശത്ത് അച്ചടിച്ച ഒരു ലക്ഷം കോടി രൂപയുടെ മൂന്നു സിരീസിലുള്ള നോട്ടുകൾ വ്യോമസേനാവിമാനത്തിൽ ഹിൻഡൺ വ്യോമസേനാതാവളത്തിൽ എത്തിച്ചുവെന്നും വീഡിയോയിൽ രാഹുൽ വെളിപ്പെടുത്തിയിരുന്നു. അമിത് ഷായുടെ മകൻ ജയ് ഷാ, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവരിൽനിന്ന് നൂറുകോടി രൂപയുടെ പഴയ കറൻസി സ്വീകരിച്ച ശേഷം അത്രയും തുക ഓൺലൈൻ വഴി ട്രാൻസ്ഫർ ചെയ്തെന്നു ബാങ്ക് മേധാവി സഞ്ജയ് ഷാനെ വെളിപ്പെടുത്തുന്ന മറ്റൊരു വീഡിയോയും പുറത്തുവിട്ടിരുന്നു. Content Highlights:defence ministry, IAF aircraft, currency note transportation, demonetisation
from mathrubhumi.latestnews.rssfeed http://bit.ly/2KkVFrt
via
IFTTT
No comments:
Post a Comment