മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന് 660 കോടി രൂപയുടെ ആസ്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 10, 2019

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന് 660 കോടി രൂപയുടെ ആസ്തി

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽ നാഥിന്റെ പേരിലുള്ളത് ആകെ 660 കോടി രൂപയുടെ ആസ്തി. ലോക്സഭ തിരഞ്ഞെടുപ്പിൽ ചിന്ദ്വാര മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന നകുൽ നാഥ് നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് അദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. വ്യവസായിയും രാഷ്ട്രീയനേതാവുമായ നകുൽനാഥിന് 615 കോടിയുടെ ജംഗമസ്വത്താണുള്ളത്. 41.77 കോടി രൂപ മൂല്യംവരുന്ന സ്ഥാവരസ്വത്തുക്കളുമുണ്ട്. ഭാര്യ പ്രിയനാഥിന്റെ പേരിൽ ആകെ 2.30 കോടിയുടെ സ്വത്തുക്കളുണ്ട്. ഇരുവരുടെയും പേരിൽ വാഹനങ്ങളില്ല. 896.669 ഗ്രാമിന്റെ സ്വർണമാണ് നകുൽനാഥിന്റെ കൈവശമുള്ളത്. ഇത് സ്വർണ്ണക്കട്ടികളായാണ് സൂക്ഷിച്ചിരിക്കുന്നത്. 7.630 കിലോഗ്രാം വെള്ളിയും 147.58 കാരറ്റ് മൂല്യമുള്ള വജ്രവും അടക്കം 75.45 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണുള്ളത്. ഭാര്യയുടെ കൈവശം 270.322 ഗ്രാം സ്വർണാഭരണവും 161.84 കാരറ്റ് വജ്രവും അടക്കം 57.62 ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളിലും ഓഹരികളിലും കമൽനാഥിന് നിക്ഷേപമുണ്ട്. ഇതിനുപുറമേ ദുബായിലും ഷാർജയിലും പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജിയിലും സ്പാൻ എയർ പ്രൈവറ്റ് ലിമിറ്റഡിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. ചിന്ദ്വാര ജില്ലയിൽ നകുൽനാഥിന്റെയും സഹോദരന്റെയും പേരിൽ 7.82 ഏക്കർ ഭൂമിയാണുള്ളത്. മാതാപിതാക്കളുടെ പേരിലുള്ളതിനെക്കാൾ അഞ്ചിരട്ടിയോളം സ്വത്തുക്കളാണ് നകുൽനാഥിന്റെ പേരിലുള്ളത്. അദ്ദേഹത്തിന്റെ പിതാവായ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ ആസ്തി ആകെ 124 കോടി രൂപയാണ്. കഴിഞ്ഞവർഷം ആദായനികുതി റിട്ടേൺഫയൽചെയ്ത നകുൽ 2.76 കോടി രൂപയ്ക്ക് മുകളിലാണ് അദ്ദേഹത്തിന്റെ വാർഷിക വരുമാനമായി നൽകിയിരിക്കുന്നത്. ഭാര്യയുടെ വാർഷികവരുമാനം 4.18 കോടി രൂപയാണ്. ബോസ്റ്റണിലെ ബേ സ്റ്റേറ്റ് കോളേജിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദധാരിയാണ് നകുൽനാഥ്. ബി.ജെ.പി. മുൻ എം.എൽ.എ.യും ആദിവാസി നേതാവുമായ നഥാൻഷായാണ് ചിന്ദ്വാര ലോക്സഭ മണ്ഡലത്തിൽ നകുൽനാഥിന്റെ എതിർസ്ഥാനാർഥി. Content Highlights:madhya pradesh chief minister son nakul nath has 660 crore asset


from mathrubhumi.latestnews.rssfeed http://bit.ly/2Z1d5N7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages