നാഗ്പുർ: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ മുതൽ ബിജെപി നേതാക്കൾ നടത്തിവന്ന വർഗീയ പരാമർശങ്ങൾ തുടരുന്നു. മുസ്ലിം ലീഗിന്റെ പച്ചക്കൊടിയെ പാകിസ്താൻ പതാകയുമായി താരതമ്യം ചെയ്തുകൊണ്ട് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുടെ പരാമർശവും വിവാദമാകുന്നു. നാഗ്പുരിൽ നിതിൻ ഗഡ്കരിയുടെ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പരാമർശം. വയനാട്ടിൽ നടന്ന റാലി കണ്ടാൽ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് പറയാനാവില്ല. എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുൽ മത്സരിക്കുന്നതെന്നും അമിത് ഷാ പ്രസംഗത്തിൽ ചോദിക്കുന്നു. ഏപ്രിൽ നാലിന് രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക നൽകാനെത്തിയപ്പോൾമുസ്ലിം ലീഗ് പ്രവർത്തകർ കൊടിയുമേന്തി നടത്തിയ റാലിയെ പരാമർശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം. ഇന്ത്യ പാകിസ്താനിൽ വ്യോമാക്രമണം നടത്തിയപ്പോൾ രാജ്യം മുഴുവൻ സന്തോഷത്തിലായിരുന്നു. എന്നാൽ പാകിസ്താനും കോൺഗ്രസ് പാർട്ടിയും ദുഃഖത്തിലായി. കോൺഗ്രസിന്റെ സാം പിത്രോഡ പാകിസ്താനുവേണ്ടി വാദിക്കുന്നു. പുൽവാമയിൽ ആക്രമണം നടത്തിയ ഭീകരരെ ന്യായീകരിക്കാനാവുമെന്ന് തോന്നുന്നുണ്ടോയെന്നും അമിത് ഷാ പ്രസംഗത്തിൽ ചോദിച്ചു. മുസ്ലിം ലീഗിന്റെ പതാക പാകിസ്താന്റെ പതാകയാണെന്ന തരത്തിലുള്ള പ്രചാരണം നേരത്തെയും നടന്നിരുന്നു. കൂടാതെ, വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ അധിക്ഷേപ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേരത്തെ രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗ് കോൺഗ്രസ് പാർട്ടിയെ ബാധിച്ച ഒരു വൈറസാണെന്നും രാഹുൽ ജയിച്ചാൽ ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നും ആദിത്യനാഥ് ട്വീറ്റ് ചെയ്തിരുന്നു. മുസ്ലിംലീഗുമായി ചേർന്നാണ് രാഹുൽ ഗാന്ധി വയനാട്ടിൽ ജനവിധി തേടുന്നതെന്നും എന്നിട്ടും കോൺഗ്രസ് മതേതരത്വം പറയുകയാണെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു. രാജ്യം വിഭജിക്കപ്പെടാൻ കാരണം മുസ്ലിം ലീഗ് ആയിരുന്നെന്നും രാജ്യത്തെ അവർ എവിടേയ്ക്കാണ് കൊണ്ടുപോകുന്നതെന്നും ആദിത്യനാഥ് തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പ്രസംഗിച്ചിരുന്നു. Content Highlights:Amit Shah, Rahul's Wayanad show, India or Pakistan, lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2Ush8n3
via
IFTTT
No comments:
Post a Comment