ഗുഡ്ഗാവ്: ഗുഡ്ഗാവില്‍ ഇറച്ചിക്കടകള്‍ ബലമായി അടപ്പിച്ചു. ഹിന്ദു സേനാ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഇറച്ചിക്കടകള്‍ അടപ്പിച്ചത്. നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചാണ് ഇറച്ചിക്കടകള്‍ അടപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഹിന്ദുസേനാ പ്രവര്‍ത്തകരായ രാകേഷ്, പ്രമോദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
നാല്‍പ്പതോളം വരുന്ന ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തിയാണ് കടകള്‍ അടപ്പിച്ചത്. കട അടച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. വടികള്‍, ഹോക്കിസ്റ്റിക്ക്, വടിവാള്‍, ഇരുമ്പ് ദണ്ഡ് എന്നിവയുമായാണ് അക്രമി സംഘം എത്തിയത്. കഴിഞ്ഞ ദിവസം ഗുഡ്ഗാവില്‍ ഇരുനൂറോളം ഹിന്ദുസേനാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി 250ഓളം ഇറച്ചിക്കടകള്‍ അടപ്പിച്ചിരുന്നു.
from mangalam.com http://bit.ly/2IiPO3r
via IFTTT
No comments:
Post a Comment